140 കിലോമീറ്റര്‍ വേഗത്തിൽ പന്തെറിയുന്നത് മാത്രമല്ല ഫാസ്റ്റ് ബൗളിംഗ്, വിമര്‍ശനവുമായി സല്‍മാന്‍ ബട്ട്

പാക്കിസ്ഥാന്‍ ബൗളര്‍മാര്‍ ഇന്ത്യന്‍ ബൗളര്‍മാരെ പോലെ ആഭ്യന്തര ക്രിക്കറ്റിൽ സജീവമാകേണ്ടതുണ്ടെന്ന് പറഞ്ഞ് പാക്കിസ്ഥാന്‍ മുന്‍ താരം സല്‍മാന്‍ ബട്ട്. പാക്കിസ്ഥാനിലെ ഫാസ്റ്റ് ബൗളര്‍മാര്‍ 140 കിലോമീറ്റര്‍ വേഗത്തിൽ പന്തെറിയുന്നതിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും മുന്‍ പാക്കിസ്ഥാന്‍ നായകന്‍ കൂടിയായ സൽമാന്‍ ബട്ട് പറഞ്ഞു.

ആവശ്യത്തിന് ആഭ്യന്തര ക്രിക്കറ്റിലെ പരിചയം ഇല്ലാത്ത താരങ്ങള്‍ ടെസ്റ്റ് ക്രിക്കറ്റിലേക്ക് എത്തുമ്പോള്‍ പതറുന്ന കാഴ്ചയാണ് കാണുന്നതെന്നും ഇന്ത്യയിലെ താരങ്ങള്‍ ആഭ്യന്തര ക്രിക്കറ്റിൽ സജീവമായി കളിച്ച ശേഷം മാത്രമാണ് ദേശീയ ടീമിൽ ിടം പിടിക്കുന്നതെന്നും അത് ഇന്ത്യന്‍ ടീമിന്റെ പേസ് ബൗളിംഗിലെ വലിയ മാറ്റത്തിൽ നിന്ന് തന്നെ മനസ്സിലാകുന്നതാണെന്നും സല്‍മാന്‍ ബട്ട് കൂട്ടിചേര്‍ത്തു.

പാക്കിസ്ഥാന്‍ പേസര്‍മാരെ ഇന്ത്യയുടെ പേസര്‍മാരുമായി താരതമ്യം ചെയ്യുവാന്‍ പോലും ഇനിയും ഏറെ കാലം കഴിയുമെന്നാണ് സല്‍മാന്‍ ബട്ട് പ്രതികരിച്ചത്.

Previous articleറോബിൻ സിംഗ് ഇനി പഞ്ചാബ് എഫ് സിയിൽ
Next articleസ്പാനിഷ് വിങ്ങർ ഒഡീഷയിലേക്ക്