ഡെറാഡൂണില്‍ നിന്ന് എന്നും എട്ട് മണിക്കൂര്‍ യാത്ര ചെയ്ത് നബി, ചികിത്സയിലുള്ള തന്റെ അച്ഛനെ കാണുവാന്‍

അയര്‍ലണ്ടിനെതിരെ തങ്ങളുടെ ഹോം പരമ്പര കളിക്കുകയാണ് അഫ്ഗാനിസ്ഥാന്‍. കലാപം നിറഞ്ഞ അഫ്ഗാന്‍ മണ്ണ് അന്താരാഷ്ട്ര ക്രിക്കറ്റിനു അനുയോജ്യമല്ലാത്തതിനാല്‍ ടീമിന്റെ ഹോം ഗ്രൗണ്ട് ഇന്ത്യയാണ്. ഇന്ത്യയിലെ ഡെറാഡൂണിലാണ് അഫ്ഗാനിസ്ഥാന്‍ അയര്‍ലണ്ടിനെ ആതിഥേയത്വം വഹിക്കുന്നത്. പരമ്പരയിലെ ടി20 മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ അഫ്ഗാനിസ്ഥാന്‍ 3-0നു വിജയം കുറിയ്ക്കുകയും ചെയ്തു.

പരമ്പരയില്‍ രണ്ട് മത്സരങ്ങളില്‍ മാന്‍ ഓഫ് ദി മാച്ചും പരമ്പരയിലെ താരമായും തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് നബി എല്ലാ ദിവസം എട്ട് മണിക്കൂറോളം ടീം താമസിക്കുന്ന ഹോട്ടലില്‍ നിന്ന് യാത്രയാകുമെന്നാണ് പറയുന്നത്. തന്റെ അച്ഛന്‍ ഹൃദ്രോഗ സംബന്ധമായ അസുഖവുമായി ചികിത്സയിലുള്ള ആശുപത്രിയിലേക്കാണ് ഈ എന്നുമുള്ള യാത്ര.

കളിയുള്ള ദിവസം യാത്രയുണ്ടാകില്ലെന്ന് കരുതുന്നുവെങ്കിലും അല്ലാത്ത ദിവസങ്ങളില്ലാം അച്ഛന്റെ സുഖവിവരങ്ങള്‍ അന്വേഷിക്കുവാനായി യാത്രയാകുന്ന താരം എന്നാല്‍ ഈ യാത്ര തന്റെ പ്രകടനത്തെ ബാധിക്കില്ലെന്ന് ഉറപ്പാക്കുകയും ചെയ്തു. അതാണ് ഈ രണ്ട് മാന്‍ ഓഫ് ദി മാച്ച്, മാന്‍ ഓഫ് ദി സീരീസ് പട്ടങ്ങള്‍ കാണിക്കുന്നത്.

Previous articleമൂന്നാം മത്സരത്തില്‍ കേരളത്തിനു തോല്‍വി, ഐപിഎല്‍ താരത്തിന്റെ മികവില്‍ ഡല്‍ഹിയ്ക്ക് ജയം
Next articleഅനായാസ ജയം നേടി ഇന്ത്യ, നാല് വീതം വിക്കറ്റുമായി ജൂലന്‍ ഗോസ്വാമിയും ശിഖ പാണ്ടേയും ബാറ്റിംഗില്‍ തിളങ്ങി സ്മൃതി