വനിത ക്രിക്കറ്റിൽ 20 വർഷം തികക്കുന്ന ആദ്യ താരമായി മിത്താലി രാജ്

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ക്രിക്കറ്റിൽ ഇന്ത്യക്ക് വേണ്ടി കളിക്കാൻ ഇറങ്ങിയതോടെ ഏകദിന ക്രിക്കറ്റിൽ 20 വർഷങ്ങൾ തികച്ച് ഇന്ത്യൻ താരം മിത്താലി രാജ്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരം കൂടിയാണ് മിത്താലി രാജ്. ക്രിക്കറ്റ് ചരിത്രത്തിൽ മുൻ ഇന്ത്യൻ താരം സച്ചിൻ ടെണ്ടുൽക്കറും മുൻ പാകിസ്ഥാൻ താരം ജാവേദ് മിയാൻദാദും മുൻ ശ്രീലങ്കൻ താരം സനത് ജയസൂര്യയും മാത്രമാണ് ഈ ഒരു നേട്ടം കൈവരിച്ചവർ.

1999ൽ ജൂൺ 26ന് അയർലണ്ടിനെതിരെ കളിച്ചുകൊണ്ടാണ് മിത്താലി രാജ് ഏകദിന ക്രിക്കറ്റിൽ അരങ്ങേറ്റം നടത്തിയത്. ഇന്നത്തെ മത്സരത്തിന് മിത്താലി രാജ് ഇറങ്ങിയതോടെ ഏകദിനത്തിൽ 20 വർഷവും 105 ദിവസവും നീണ്ട കരിയർ മിത്താലി രാജിന് ലഭിച്ചു. ഏകദിനത്തിൽ 6720 റൺസ് നേടിയ മിത്താലി രാജ് തന്നെയാണ് ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ വനിതാ താരവും. കൂടാതെ 203 ഏകദിന മത്സരങ്ങൾ കളിച്ച മിത്താലി രാജ് ഏറ്റവും കൂടുതൽ ഏകദിന മത്സരങ്ങൾ കളിച്ച വനിതാ താരം കൂടിയാണ്. 16ആം വയസ്സിൽ തന്റെ ആദ്യ സെഞ്ചുറി നേടിയ മിത്തലി രാജ് ഏറ്റവും പ്രായം കുറഞ്ഞ സെഞ്ചുറി നേടിയ വനിതാ താരം കൂടിയാണ്.

ഏറ്റവും കൂടുതൽ കാലം ഏകദിന ക്രിക്കറ്റിൽ കളിച്ച റെക്കോർഡ് 22 വർഷവും 91 ദിവസവും നീണ്ടുനിൽക്കുന്ന കരിയർ ഉള്ള സച്ചിൻ ടെണ്ടുൽക്കറുടേതാണ്.