ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യൻ വനിതകൾക്ക് വിജയത്തുടക്കം

ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിന മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് ജയം. 8 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഇന്ത്യൻ ബൗളിങ്ങിന് മുൻപിൽ വെറും 164 റൺസിന് തകരുകയായിരുന്നു. തുടർന്ന് ബാറ്റ് ചെയ്ത ഇന്ത്യ അനായാസം സ്കോർ മറികടക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കൻ നിരയിൽ 54 റൺസ് എടുത്ത കാപ്പ് മാത്രമാണ് ഇന്ത്യൻ ബൗളിങ്ങിനെ ചെറുത്തുനിന്നത്.

തുടർന്ന് ബാറ്റ് ചെയ്ത ഇന്ത്യ 50 പന്തുകൾ ബാക്കി നിൽക്കെ അനായാസം ജയം സ്വന്തമാക്കുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി ഓപ്പണാർമാരായ പ്രിയ പുനിയയും ജേമിഹ റോഡ്രിഗസും മികച്ച തുടക്കമാണ് നൽകിയത്. റോഡ്രിഗസ് 55 റൺസ് എടുത്ത് പുറത്തായപ്പോൾ പുണ്യ 75 റൺസ് എടുത്ത് പുറത്താവാതെ നിന്നു. പുനിയയുടെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു ഇത്.