ഡംബലേക്ക് വിലക്ക്, എൽ ക്ലാസിക്കോ നഷ്ടമാകും

ബാഴ്സലോണ വിങർ ഒസ്മാൻ ഡംബലേക്ക് 2 ല ലീഗ മത്സരങ്ങളിൽ നിന്ന് വിലക്ക്. സെവിയ്യക്ക് എതിരായ ലീഗ് മത്സരത്തിന് ഇടയിൽ ചുവപ്പ് കാർഡ് കണ്ട താരത്തിന് 2 മത്സരങ്ങളിൽ വിലക്ക് ഉറപ്പാക്കുകയായിരുന്നു ല ലീഗ അധികൃതർ. ഇതോടെ റയൽ മാഡ്രിഡിന് എതിരായ നിർണായക ക്ലാസിക്കോ മത്സരം താരത്തിന് നഷ്ടമാകും എന്നുറപ്പായി.

റഫറിയോട് മോശം ഭാഷയിൽ സംസാരിച്ചതിനാണ് താരത്തിന് സെവിയ്യക്ക് എതിരായ മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ടത്. എയ്ബാറിന് എതിരായ ല ലീഗ മത്സരമാണ് താരത്തിന് ആദ്യം നഷ്ടമാകുക. ഫിറ്റ്നസ് പ്രശ്നങ്ങളുമായി ഏറെ മത്സരങ്ങൾ നഷ്ടമാകുന്ന താരത്തിന് വിലക്ക് കൂടെ വന്നത് ബാഴ്സക്ക് കനത്ത തിരിച്ചടിയാകും.