വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ലോകത്തിലെ ഏറ്റവും മികച്ച ബൗളര്‍ സ്റ്റാര്‍ക്ക്

ഓസ്ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കാണ് പരിമിത ഓവര്‍ ക്രിക്കറ്റില്‍ ലോകത്തിലെ ഏറ്റവും മികച്ച ബൗളറെന്ന് പറഞ്ഞ് ഓസ്ട്രേലിയന്‍ കോച്ച് ജസ്റ്റിന്‍ ലാംഗര്‍. ബൗളിംഗില്‍ ഡെത്ത് ഓവറുകളില്‍ താരം അവിശ്വസനീയമാണെന്ന് പറഞ്ഞ ലാംഗര്‍ ലോകകപ്പിലും ഓസ്ട്രേലിയയ്ക്കായി യഥേഷ്ടം വിക്കറ്റുകള്‍ നേടിയ താരത്തിന്റെ സേവനത്തെ പ്രകീര്‍ത്തിച്ചു. ലോകകപ്പില്‍ 27 വിക്കറ്റുകളാണ് താരം നേടിയത്. ഇതില്‍ രണ്ട് അഞ്ച് വിക്കറ്റ് നേട്ടവും നാല് 4 വിക്കറ്റ് നേട്ടവും അടങ്ങുന്നു.

എന്നാല്‍ പരിക്ക് അലട്ടുന്ന താരം പൂര്‍ണ്ണമായും തന്റെ കഴിവ് പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഇതുവരെ പുറത്തെടുത്തിട്ടില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ശ്രീലങ്കയ്ക്കെതിരെയും പാക്കിസ്ഥാനെതിരെയും ഉള്ള ടി20 പരമ്പരയില്‍ സ്റ്റാര്‍ക്ക് മിന്നും ഫോമിലാണ് കളിച്ചത്. കഴിഞ്ഞ അ‍ഞ്ച് ടി20 മത്സരങ്ങളിലായി താരം എട്ട് വിക്കറ്റുകളാണ് നേടിയത്. താരം അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പില്‍ ഓസ്ട്രേലിയയുടെ ബൗളിംഗിലെ സുപ്രധാന താരമായാണ് വിലയിരുത്തപ്പെടുന്നത്.

Previous article“ബെംഗളൂരു എഫ് സിക്ക് ഒമ്പതു പോയന്റും ലഭിക്കേണ്ടതായിരുന്നു”
Next articleനിര്‍ണ്ണായക മത്സരത്തിന് മുമ്പ് ബംഗ്ലാദേശിന് തലവേദനയായി പരിക്ക്