നിര്‍ണ്ണായക മത്സരത്തിന് മുമ്പ് ബംഗ്ലാദേശിന് തലവേദനയായി പരിക്ക്

ഇന്ത്യയ്ക്കെതിരെ ടി20 പരമ്പരയിലെ അവസാനത്തെയും നിര്‍ണ്ണായകവുമായ നാഗ്പൂര്‍ മത്സരത്തിന് മുമ്പ് ബംഗ്ലാദേശിന് വിനയായി പരിക്ക്. ബംഗ്ലാദേശ് നിരയില്‍ മൊസ്ദേക്ക് ഹൊസൈനും മുസ്തഫിസുര്‍ റഹ്മാനും ഇന്നത്തെ മത്സരത്തില്‍ കളിക്കുന്നത് സംശയത്തിലാണെന്നാണ് അറിയുവാന്‍ കഴിയുന്നത്. ഇരു താരങ്ങളും ഇന്നലെ പരിശീലനത്തിന് ഇറങ്ങിയിരുന്നില്ല. ഇരു താരങ്ങളും മൂന്നാം ടി20യില്‍ കളിക്കില്ലെന്ന് തന്നെയാണ് ലഭിയ്ക്കുന്ന വിവരം. നാഗ്പൂരിലെ പിച്ച് സ്പിന്നര്‍മാരെ പിന്തുണയ്ക്കുമെന്നതും ആദ്യ മത്സരത്തില്‍ കാര്യമായ പ്രകടനം പുറത്തെടുക്കുവാന്‍ മുസ്തഫിസുറിന് കഴിയാത്തതും താരത്തിന് പകരം ഒരു സ്പിന്നറെ കളിപ്പിക്കുവാനുള്ള അവസരം ബംഗ്ലാദേശിന് ഈ പരിക്ക് നല്‍കുന്നുണ്ട്.

ഇന്ത്യയിലെ ആദ്യത്തെ ടി20 പരമ്പര വിജയമാണ് നാഗ്പൂരിലെ മത്സരം വിജയിച്ചാല്‍ ബംഗ്ലാദേശിനെ കാത്തിരിക്കുന്നത്. ആദ്യ മത്സരത്തില്‍ ഏഴ് വിക്കറ്റ് വിജയം സ്വന്തമാക്കിയ ടീം രണ്ടാം മത്സരത്തില്‍ രോഹിത് ശര്‍മ്മയ്ക്ക് മുന്നില്‍ നിഷ്പ്രഭമാകുന്ന കാഴ്ചയാണ് കണ്ടത്.

Previous articleവൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ലോകത്തിലെ ഏറ്റവും മികച്ച ബൗളര്‍ സ്റ്റാര്‍ക്ക്
Next articleഒരു വര്‍ഷം മുമ്പ് മോശം ടീമായിരുന്ന ഓസ്ട്രേലിയ അല്ല ഇപ്പോളത്തെ ഓസ്ട്രേലിയ