വ്യക്തിപരമായ കാരണം, മിച്ചല്‍ സ്റ്റാര്‍ക്ക് ടി20 പരമ്പരയില്‍ നിന്ന് പിന്മാറി

ഓസ്ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ഇന്ത്യയ്ക്കെതിരെയുള്ള ടി20 പരമ്പരയില്‍ നിന്ന് പിന്മാറി. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് താരത്തിന്റെ പിന്മാറ്റം. സിഡ്നിയില്‍ നടക്കുന്ന രണ്ടാം ടി20യ്ക്ക് മുമ്പായി താരം ബയോ ബബിള്‍ വിടുമെന്നാണ് അറിയുന്നത്.

കാന്‍ബറയില്‍ നിന്ന് താരം സിഡ്നിയിലേക്ക് ഓസ്ട്രേലിയന്‍ ടീമിനൊപ്പം എത്തിയെങ്കിലും താരത്തിന്റെ കുടുംബത്തിലെ ആരുടെയോ അസുഖത്തിന്റെ വിവരം താരത്തിന് ലഭിച്ചതോടെയാണ് പിന്മാറുവാനുള്ള തീരുമാനത്തിലേക്ക് താരം എത്തിയത്.

ഇപ്പോള്‍ തന്നെ ഓസ്ട്രേലിയയ്ക്ക് ഡേവിഡ് വാര്‍ണര്‍, ആഷ്ടണ്‍ അഗര്‍, മാര്‍ക്കസ് സ്റ്റോയിനിസ് എന്നിവരുടെ പരിക്ക് അലട്ടുന്നുണ്ട്.