“യുവന്റസിനൊപ്പം ലോകം കീഴടക്കൽ ആണ് മൂന്നാം സീസണിലെ ലക്ഷ്യം” – റൊണാൾഡോ

- Advertisement -

ഈ സീസണിൽ തന്റെ മുന്നിൽ വലിയ ലക്ഷ്യങ്ങൾ ആണ് ഉള്ളത് എന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ. യുവന്റസിനൊപ്പം മൂന്നാം സീസണ് ഒരുങ്ങുന്ന റൊണാൾഡോ അവർക്ക് ഒപ്പം ലോകം കീഴടക്കുക ആണ് ലക്ഷ്യം എന്ന് പറഞ്ഞു. കഴിഞ്ഞ രണ്ട് സീസണിലും യുവന്റസിനൊപ്പം ഇറ്റാലിയൻ ലീഗ് നേടാൻ കഴിഞ്ഞിരുന്നു എങ്കിലും ചാമ്പ്യൻസ് ലീഗിൽ പരാജയമായത് റൊണാൾഡോയെ നിരാശയിലാഴ്ത്തിയിരുന്നു. ഈ സീസണിൽ താൻ എല്ലാ കാലത്തെക്കാളും ഉന്മേഷത്തോടെയാണ് ഇറങ്ങുന്നത് എന്ന് റൊണാൾഡോ പറഞ്ഞു.

ഇറ്റലി കീഴടക്കണം, യൂറോപ്പും , പിന്നെ ലോകവും. യുവന്റസിനൊപ്പം ഈ മൂന്ന് ലക്ഷ്യങ്ങളാണ് ഈ സീസണിൽ ഉള്ളത് എന്ന് റൊണാൾഡോ പറഞ്ഞു. ചാമ്പ്യൻസ് ലീഗ് കിരീടം നേടിക്കൊടുക്കാൻ വേണ്ടി ആയിരുന്നു റൊണാൾഡോയെ യുവന്റസ് ടീമിൽ എത്തിച്ചത്. എന്നാൽ രണ്ട് വർഷവും അതിന് സാധിച്ചില്ല. അതുകൊണ്ട് തന്നെ ഇത്തവണ റൊണാൾഡോയുടെ പ്രധാന ലക്ഷ്യം ചാമ്പ്യൻസ് ലീഗാണ്. പരിശീലകൻ പിർലോയുടെ കീഴിൽ ടീമിനെ കൂടുതൽ കരുത്തുറ്റതാക്കാൻ ആണ് യുവന്റസ് ഇപ്പോൾ ശ്രമിക്കുന്നത്.

Advertisement