മൂന്നാം ടി20യില്‍ ന്യൂസിലാണ്ടിന്റെ ക്യാപ്റ്റനായി മിച്ചല്‍ സാന്റനര്‍

വിന്‍ഡീസിനെതിരെയുള്ള മൂന്നാം ടി20യില്‍ ന്യൂസിലാണ്ടിനെ നയിക്കുക ഓഫ് സ്പിന്നര്‍ മിച്ചല്‍ സാന്റനര്‍. കെയിന്‍ വില്യംസണിന് പരമ്പരയില്‍ വിശ്രം നല്‍കിയതിനാല്‍ തന്നെ ടിം സൗത്തിയാണ് ടീമിനെ ആദ്യ രണ്ട് മത്സരങ്ങളിലും നയിക്കുവാനിരുന്നത്. താരത്തിന് മൂന്നാം മത്സരത്തില്‍ വിശ്രമം നല്‍കിയതോടെ ക്യാപ്റ്റന്‍സി ദൗത്യം മിച്ചല്‍ സാന്റനറെ തേടിയെത്തുകയായിരുന്നു.

ടി20യില്‍ ന്യൂസിലാണ്ടിന്റെ എട്ടാമത്തെ ക്യാപ്റ്റന്‍ ആണ് മിച്ചല്‍ സാന്റനര്‍.