“സഹലിന്റെ പ്രകടനങ്ങളിൽ സന്തോഷം” – കിബു

Sahal blasters
Credit: Twitter
- Advertisement -

കേരള ബ്ലാസ്റ്റേഴ്സിനായി ആദ്യ മത്സരത്തിൽ സഹൽ അബ്ദുൽ സമദ് നടത്തിയ പ്രകടനം ഒരുപാട് വിമർശനങ്ങൾക്ക് കാരണമായിരുന്നു. എന്നാൽ സഹലിന്റെ പ്രകടനത്തിൽ താൻ പൂർണ്ണമായും സന്തോഷവാൻ ആണ് എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ കിബു വികൂന പറഞ്ഞു. എ ടി കെ മോഹൻ ബഗാനെതിരെ നല്ല പ്രകടനമായിരുന്നു സഹൽ നടത്തിയത്. സഹലിന്റെ രണ്ട് നല്ല അവസരങ്ങൾ ലഭിച്ചത് കാണാൻ കഴിഞ്ഞിരുന്നു. സഹൽ ഗോൾ അടിക്കുന്നതിന് അടുത്ത് എത്തി എന്നും വികൂന പറയുന്നു.

കേരള ബ്ലാസ്റ്റേഴ്സിന് പ്രധാനപ്പെട്ട താരമാണ് സഹൽ അബ്ദൽ സമദ്. സഹലിന് നല്ല സാഹചര്യങ്ങൾ ടീം എന്ന നിലയിൽ ഒരുക്കി കൊടുക്കേണ്ടതുണ്ട്. ഒരു മത്സരം മാത്രമെ കഴിഞ്ഞിട്ടുള്ളൂ എന്നും കിബു വികൂന ഓർമ്മിപ്പിച്ചു. കൂടുതൽ മത്സരങ്ങൾ കഴിയും തോറും ടീം ആകെ മെച്ചപ്പെടും എന്നും വികൂന പറഞ്ഞു.

Advertisement