നാല് മാസത്തോളം കളത്തിനു പുറത്തിരുന്നത് വിനയായി

ലോകകപ്പ് സ്ഥാനം തനിയ്ക്ക് നഷ്ടമായതിനു പിന്നില്‍ നാല് മാസത്തോളം താന്‍ കളത്തിനു പുറത്തിരുന്നതാണ് കാരണമെന്ന് പറഞ്ഞ് ജോഷ് ഹാസല്‍വുഡ്. പ്രാഥമിക സ്ക്വാഡില്‍ ഇടം കിട്ടിയില്ലെങ്കിലും ജൈ റിച്ചാര്‍ഡ്സണ് പരിക്കേറ്റപ്പോളും താരത്തിനെ പരിഗണിക്കാതെ കെയിന്‍ റിച്ചാര്‍ഡ്സണെയാണ് ടീമിലേക്ക് തിരഞ്ഞെടുത്തത്. ജനുവരിയില്‍ ഏറ്റ പരിക്കാണ് താരത്തിനു തിരിച്ചടിയായത്.

എന്നാല്‍ ആഷസിനു താരം തീര്‍ച്ചയായും കളിക്കുമെന്നത് ഏറെക്കുറെ ഉറപ്പായ കാര്യമാണ്. അതിനു വേണ്ടിയാണ് ഓസ്ട്രേലിയ ലോകകപ്പിനു താരത്തെ ഉള്‍പ്പെടുത്തി റിസ്ക് എടുക്കാത്തത്. അവസരം ലഭിയ്ക്കാത്തതില്‍ തനിക്ക് വിഷമമുണ്ട്, നാല് വര്‍ഷത്തിലൊരിക്കല്‍ കിട്ടുന്ന അവസരമാണ് നഷ്ടമായത്. സാധാരണയൊരു ഏകദിന പരമ്പര പോലെയല്ല ലോകകപ്പാണ് നഷ്ടമാകുന്നതെന്നത് ഏറെ ദുഃഖകരമാണെന്നും താരം പറഞ്ഞു.