കൈവിട്ട ക്യാച്ചുകള്‍ തിരിച്ചടിയായി – ഡൊണാള്‍ഡ് ടിരിപാനോ

Donaldtiripano

ബംഗ്ലാദേശിനെതിരെ ടെസ്റ്റിന്റെ ഒന്നാം ദിവസം 132/6 എന്ന അതി ശക്തമായ ബൗളിംഗ് പ്രകടനം പുറത്തെടുത്ത ശേഷം മത്സരത്തിൽ 220 റൺസ് തോല്‍വിയേറ്റു വാങ്ങേണ്ടി വന്നത് തങ്ങള്‍ കൈവിട്ട ക്യാച്ചുകള്‍ കാരണമാണെന്ന് പറഞ്ഞ് ഡൊണാള്‍ഡ് ടിരിപാനോ.

ലിറ്റൺ ദാസും മഹമ്മുദുള്ളയും ടീമിന് വേണ്ടി മികച്ച കൂട്ടുകെട്ട് നല്‍കിയെങ്കിലും 32 റൺസുള്ളപ്പോള്‍ ടാസ്കിന്‍ അഹമ്മദിന്റെ ക്യാച്ച് കൈവിട്ടില്ലായിരുന്നുവെങ്കില്‍ സിംബാബ്‍വേയ്ക്ക് മത്സരത്തിൽ പ്രതീക്ഷയുണ്ടായിരുന്നുവെന്നാണ് ടിരിപാനോ. ഈ മത്സരത്തിൽ ഒട്ടേറെ പോസിറ്റീവുകളുണ്ടെന്നും ആദ്യ ഇന്നിംഗ്സിൽ ബാറ്റ്സ്മാന്മാര്‍ മികച്ച രീതിയിലാണ് തുടങ്ങിയതെങ്കിലും വലിയ സ്കോറിലേക്ക് എത്തുവാന്‍ ടീമിന് സാധിക്കാത്തതിൽ വിഷമമുണ്ടെന്നും ടിരിപാനോ വ്യക്തമാക്കി.

Previous articleസിംബാബ്‍വേയ്ക്കെതിരെയുള്ള ടെസ്റ്റ് വിജയം അടുത്ത ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനുള്ള തുടക്കമായി കാണുന്നു
Next articleകിരീടവുമായി ഇറ്റലി റോമിൽ എത്തി