ഇസ്ലാമബാദ് യുണൈറ്റഡിന്റെ പരിശീലകനായി മിസ്ബാഹുൽ ഹഖ്

പാകിസ്ഥാൻ സൂപ്പർ ലീഗ് ടീമായ ഇസ്ലാമബാദ് യുണൈറ്റഡിന്റെ പരിശീലകനായി മിസ്ബാഹുൽ ഹഖിനെ നിയമിച്ചതായി റിപ്പോർട്ടുകൾ.  നിലവിൽ പാകിസ്ഥാൻ ടീമിന്റെ പരിശീലകനും മുഖ്യ സെലെക്ടറുമാണ് മിസ്ബാഹുൽ ഹഖ്. ഇസ്ലാമബാദ് യുണൈറ്റഡിന്റെ പരിശീലകനാവാൻ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് സമ്മതം മൂളിയെന്നാണ് റിപ്പോർട്ടുകൾ.

നിലവിൽ ഇസ്ലാമബാദ് യുണൈറ്റഡിനെ പരിശീലിപ്പിക്കുന്ന ഡീൻ ജോൺസിനെ പുറത്താക്കിയതായും വാർത്തകൾ ഉണ്ട്. അതെ സമയം മിസ്ബാഹുൽ ഹഖിനെ പരിശീലകനായി നിയമിച്ചതോടെ മറ്റു ടീമുകൾ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ടെന്നും വാർത്തകളുണ്ട്. അടുത്ത ദിവസം തന്നെ മിസ്ബാഹുൽ ഹഖിന്റെ നിയമനം ഇസ്ലാമബാദ് യുണൈറ്റഡ് യുണൈറ്റഡ് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് കരുതപ്പെടുന്നത്.