ഗ്ലാമോര്‍ഗനില്‍ പുതിയ കരാറുമായി മൈക്കല്‍ നേസര്‍

Sports Correspondent

2021 സീസണിനായി ഗ്ലാമോര്‍ഗനുമായി കരാറിലെത്തി ഓസ്ട്രേലിയന്‍ താരം മൈക്കല്‍ നേസര്‍. 30 വയസ്സുള്ള ബൗളിംഗ് ഓള്‍റൗണ്ടര്‍ കൗണ്ടി ചാമ്പ്യന്‍ഷിപ്പിലും വണ്‍-ഡേ കപ്പിലും ക്ലബിനായി കളിക്കുവാനെത്തും. ഓസ്ട്രേലിയയുടെ മറ്റൊരു താരം മാര്‍നസ് ലാബൂഷാനെ ആണ് ടീമിന്റെ രണ്ടാമത്തെ വിദേശ താരം.

ഈ സീസണില്‍ സറേയുമായി കരാറിലെത്തുവാന്‍ നേസറിന് സാധിച്ചുവെങ്കിലും കൊറോണ കാരണം കരാര്‍ പിന്നീട് റദ്ദാക്കപ്പെടുകയായിരുന്നു. കൊറോണ കാരണം കരാര്‍ റദ്ദാക്കപ്പെട്ട താരങ്ങളില്‍ ആദ്യ താരം ആയിരുന്നു നേസര്‍. നേസര്‍ ഓസ്ട്രേലിയന്‍ ടെസ്റ്റ് സ്ക്വാഡിന്റെ ഭാഗമായിട്ടുണ്ടെങ്കിലും ഇതുവരെ അരങ്ങേറ്റം നടത്തുവാന്‍ താരത്തിന് സാധിച്ചിട്ടില്ല.