ഇന്ത്യയ്ക്കെതിരെയുള്ള ഓസ്ട്രേലിയന്‍ വൈറ്റ് ബോള്‍ സ്ക്വാഡ് പ്രഖ്യാപിച്ചു

ഇന്ത്യയ്ക്കെതിരെ നടക്കുന്ന പരിമിത ഓവര്‍ പരമ്പരയ്ക്കുള്ള ഓസ്ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്. നവംബര്‍ 27 ഏകദിന പരമ്പരയും ഡിസംബര്‍ 4ന് ടി20 പരമ്പരയും ആരംഭിയ്ക്കും.

മിച്ചല്‍ മാര്‍ഷിന് ഐപിഎലിനിടെ പരിക്കേറ്റത്തോടെ താരത്തിന് പകരം മോയിസസ് ഹെന്‍റിക്സിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാമറൂണ്‍ ഗ്രീനിനെ ഇതാദ്യമായി വൈറ്റ് ബോള്‍ സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഓസ്ട്രേലിയയുടെ വൈറ്റ് ബോള്‍ സ്ക്വാഡ് : Aaron Finch (c), Sean Abbott, Ashton Agar, Alex Carey, Pat Cummins (vc), Cameron Green, Josh Hazlewood, Moises Henriques, Marnus Labuschagne, Glenn Maxwell, Daniel Sams, Kane Richardson, Steven Smith, Mitchell Starc, Marcus Stoinis, Matthew Wade, David Warner, Adam Zampa

Previous articleഗ്ലാമോര്‍ഗനില്‍ പുതിയ കരാറുമായി മൈക്കല്‍ നേസര്‍
Next article“യുവന്റസ് മാറ്റത്തിന്റെ പാതയിൽ, സമയം വേണം” – പിർലോ