മാനസിക സമ്മർദ്ദം; ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുത്ത് മുൻ രാജസ്ഥാൻ റോയൽസ് താരം

മാനസിക സമ്മർദ്ദത്തെ തുടർന്ന് ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുത്ത് മുൻ രാജസ്ഥാൻ റോയൽസ് താരം ആര്യമാൻ ബിർള. ഈ കഴിഞ്ഞ സീസൺ വരെ രാജസ്ഥാൻ  റോയൽസിന്റെ താരമായ ആര്യമാൻ ബിർളയെ രാജസ്ഥാൻ റോയൽസ് റിലീസ് ചെയ്തിരുന്നു.

22കാരനായ ആര്യമാൻ ബിർള ക്രിക്കറ്റിൽ നിന്ന് തത്കാലം വിട്ടുനിൽകുകയാണെന്നും ശക്തമായി ക്രിക്കറ്റിലേക്ക് തിരിച്ചുവരുമെന്നും സോഷ്യൽ മീഡിയയിലൂടെയാണ് അറിയിച്ചത്. ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ വ്യവസായി മംഗലം ബിർളയുടെ മകനാണ് ആര്യമാൻ ബിർള.

മധ്യപ്രദേശിന്‌ വേണ്ടി 2017ൽ അരങ്ങേറ്റം നടത്തിയ താരം 9 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ അവർക്ക് വേണ്ടി കളിച്ചിട്ടുണ്ട്. 2018ൽ രാജസ്ഥാൻ റോയൽസിൽ ആര്യമാൻ ബിർള എത്തിയെങ്കിലും രണ്ട് സീസണിലും ഒരു മത്സരം പോലും കളിക്കാൻ താരത്തിന് അവസരം ലഭിച്ചിരുന്നില്ല.

Previous articleആബിദ് അലിയ്ക്കും ഷാന്‍ മക്സൂദിനും ശതകം, കറാച്ചി ടെസ്റ്റില്‍ പിടിമുറുക്കി പാക്കിസ്ഥാന്‍
Next articleഫോർലാൻ ഇനി പരിശീലകന്റെ വേഷത്തിൽ