അപകടകരമായ പിച്ച് മെല്‍ബേണിലെ ഷെഫീല്‍ഡ് മത്സരത്തിന്റെ ആദ്യ ദിവസം ഉപേക്ഷിച്ചു

മെല്‍ബേണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ന് നടന്ന ഷെഫീല്‍ഡ് ഷീല്‍ഡ് മത്സരത്തിന്റെ ആദ്യ ദിവസത്തെ കളി മുഴുവനാക്കാതെ ഉപേക്ഷിച്ചു. വിക്ടോറിയയും വെസ്റ്റേണ്‍ ഓസ്ട്രേലിയയും തമ്മിലുള്ള മത്സരമാണ് ഉപേക്ഷിച്ചത്.

വെസ്റ്റേണ്‍ ഓസ്ട്രേലിയ 89/3 എന്ന നിലയില്‍ നില്ക്കവേയാണ് ആദ്യ ദിവസത്തെ കളി ഉപേക്ഷിക്കുവാന്‍ തീരുമാനച്ചത്. 40 ഓവറുകളാണ് ആദ്യ ദിവസം പിന്നിട്ടത്.

പിച്ചിന്റെ അപകടകരമായ അവസ്ഥയാണ് മത്സരത്തിന്റെ ആദ്യ ദിവസത്തെ ഉപേക്ഷിക്കുവാന്‍ അമ്പയര്‍മാരെ പ്രേരിപ്പിച്ചത്. ഇരു ക്യാപ്റ്റന്മാരോടും ക്യുറേറ്ററിനോടും നീണ്ട ചര്‍ച്ചയ്ക്ക് ശേഷമാണ് ഈ തീരുമാനത്തിലേക്ക് എത്തിയത്.