ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ഇംഗ്ലണ്ട് ടീമിൽ ജെയിംസ് ആൻഡേഴ്സണും ബെയർസ്‌റ്റോയും

ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ടെസ്റ്റ് മത്സരങ്ങൾക്കുള്ള ഇംഗ്ലണ്ട് ടീമിൽ തിരിച്ചെത്തി ഫാസ്റ്റ് ബൗളർ ജെയിംസ് ആൻഡേഴ്സണും ജോണി ബെയർസ്റ്റോയും. കഴിഞ്ഞ ആഷസിൽ ഓസ്‌ട്രേലിയക്കെതിരെയുള്ള ഒന്നാം ടെസ്റ്റിൽ പരിക്കേറ്റ് പുറത്തുപോയതിന് ശേഷം ജെയിംസ് ആൻഡേഴ്സൺ ഇംഗ്ലണ്ട് ടീമിൽ കളിച്ചിട്ടില്ല.

ന്യൂസിലാൻഡിനെതിരെ അടുത്തിടെ നടന്ന ടെസ്റ്റ് പരമ്പരയിൽ ജോണി ബെയർസ്റ്റോക്ക് അവസരം ലഭിച്ചിരുന്നില്ല. കൂടാതെ പരിക്കിന്റെ പിടിയിലുള്ള ബൗളർ മാർക്ക് വുഡിനെയും ഇംഗ്ലണ്ടിന്റെ 17 അംഗ ടീമിൽ ഉൾപെടുത്തിയിട്ടുണ്ട്. കൂടാതെ ക്രിക്കറ്റിൽ നിന്ന് വിശ്രമം എടുക്കുകയാണെന്ന് പറഞ്ഞ സ്പിന്നർ മൊയീൻ അലിയെയും ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരം ഡിസംബർ 26ന് സെഞ്ചുറിയനിൽ വെച്ച് നടക്കും.

England: Joe Root (C), James Anderson, Jofra Archer, Jonny Bairstow, Stuart Broad, Rory Burns, Jos Buttler, Zak Crawley, Sam Curran, Joe Denly, Jack Leach, Matthew Parkinson, Ollie Pope, Dominic Sibley, Ben Stokes, Chris Woakes, Mark Wood

Previous articleപ്രതിരോധത്തിൽ ദുരന്തമായി ചെൽസി, എവർട്ടന് ജയം
Next articleഅപകടകരമായ പിച്ച് മെല്‍ബേണിലെ ഷെഫീല്‍ഡ് മത്സരത്തിന്റെ ആദ്യ ദിവസം ഉപേക്ഷിച്ചു