പരിക്കേറ്റ രോഹിത് ശർമ്മക്ക് പകരം മായങ്ക് അഗർവാൾ ഇന്ത്യൻ ടീമിൽ

- Advertisement -

കഴിഞ്ഞ ദിവസം ടി20 മത്സരത്തിനിടെ പരിക്കേറ്റ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മക്ക് പകരം മായങ്ക് അഗർവാൾ ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ. ന്യൂസിലാൻഡിനെതിരായ മത്സരത്തിൽ റൺസ് എടുക്കുന്നതിനിടെയാണ് രോഹിത് ശർമ്മക്ക് പരിക്കേറ്റത്.

തുടർന്ന് താരം മത്സരത്തിൽ ഫീൽഡ് ചെയ്യാനും ഇറങ്ങിയിരുന്നില്ല. ഇന്നാണ് രോഹിത് ശർമ്മ ന്യൂസിലാൻഡ് പരമ്പരയിലെ ബാക്കി മത്സരങ്ങൾക്ക് ഉണ്ടാവില്ലെന്ന് ബി.സി.സി.ഐ അറിയിച്ചിരുന്നു. തുടർന്നാണ് മായങ്ക് അഗർവാളിനെ രോഹിത് ശർമ്മയുടെ പകരക്കാരനായി പ്രഖ്യാപിച്ചത്. നിലവിൽ കെ.എൽ രാഹുലും പ്രിത്വി ഷായും ഓപ്പണറായി ഇന്ത്യൻ ടീമിലുണ്ട്.

അതെ സമയം ടെസ്റ്റ് പരമ്പരക്ക് ഇന്ത്യ എക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത ശുഭാമൻ ഗില്ലിനെ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. ന്യൂസിലാൻഡിൽ ഇന്ത്യ മൂന്ന് ഏകദിന മത്സരങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളുമാണ് ഇനി കളിക്കുക.

Advertisement