ഇന്ത്യൻ വനിതാ ലീഗ്, കെങ്ക്രെ എഫ് സി സെമി ഫൈനലിന് അരികെ

- Advertisement -

ഇന്ത്യൻ വനിതാ ലീഗിൽ കെങ്ക്രെ എഫ് സി സെമി ഫൈനലിലേക്ക് അടുത്തു. ഇന്ന് നിർണായക മത്സരത്തിൽ ശ്രീഭൂമിയെ പരാജയപ്പെടുത്താൻ കെങ്ക്രെയ്ക്ക് ആയി. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു കെങ്ക്രെയുടെ വിജയം. ക്യാപ്റ്റനായ സൗമ്യയുടെ ഇരട്ട ഗോളുകളാണ് കെങ്ക്രെയ്ക്ക് വിജയം നൽകിയത്. സൗമ്യയെ കൂടാതെ ആശാ കുമാരിയും കെങ്ക്രെയ്ക്ക് വേണ്ടി ഗോൾ നേടി.

ഈ വിജയത്തോടെ ഒമ്പതു പോയന്റുമായി ഗ്രൂപ്പ് ബിയിൽ രണ്ടാം സ്ഥാനത്ത് എത്താൻ കെങ്ക്രെയ്ക്ക് ആയി. ഗോകുലം കേരള ആണ് ഗ്രൂപ്പിൽ ഒന്നാമത് ഉള്ളത്.

Advertisement