റോഡ് സേഫ്ടി വേള്‍ഡ് സീരിസിന്റെ ടൈറ്റില്‍ സ്പോണ്‍സര്‍മാരായി അണ്‍അക്കാഡമി

- Advertisement -

മുംബൈയിലും പൂനെയിലുമായി നടക്കുന്ന റോഡ് സേഫ്ടി വേള്‍ഡ് സീരിസിന്റെ ടൈറ്റില്‍ സ്പോണ്‍സര്‍മാരായി അണ്‍അക്കാഡമി. മുന്‍ ഇതിഹാസ താരങ്ങള്‍ റോഡ് സുരക്ഷ ബോധവത്കരണത്തിനായി അണിനിരക്കുന്ന സീരിസില്‍ ഇന്ത്യ ലെജന്‍ഡ്സ്, സൗത്താഫ്രിക്ക ലെജന്‍ഡ്സ്, ഓസ്ട്രേലിയ ലെജന്‍ഡ്സ്, ശ്രീലങ്ക ലെജന്‍ഡ്സ്, വെസ്റ്റിന്‍ഡീസ് ലെജന്‍ഡ്സ് എന്നിങ്ങനെയുള്ള ടീമുകളാണ് പങ്കെടുക്കുന്നത്.

ടൂര്‍ണ്ണമെന്റ് ഇനി അണ്‍അക്കാഡമി റോഡ് സേഫ്ടി വേള്‍ഡ് സീരീസ് എന്നായിരിക്കും അറിയപ്പെടുക ടി20 ഫോര്‍മാറ്റിലാണ് ടൂര്‍ണ്ണമെന്റ് അരങ്ങേറുക. 110 റിട്ടയര്‍ ചെയ്ത ക്രിക്കറ്റ് താരങ്ങളാണ് പങ്കെടുക്കുക.

Advertisement