മാര്‍ഷ് സഹോദരന്മാര്‍ പുറത്ത്, വില്‍ പുകോവസ്കി പുതുമുഖ താരം, ഓസ്ട്രേലിയന്‍ ടെസ്റ്റ് ടീം അറിയാം

ഇന്ത്യയ്ക്കെതിരെ കളിച്ച സ്ക്വാഡില്‍ നാല് മാറ്റങ്ങള്‍ വരുത്തി ഓസ്ട്രേലിയ. ശ്രീലങ്കയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയിലേക്കുള്ള ടീമിനെയാണ് ഇന്ന് ഓസ്ട്രേലിയ പ്രഖ്യാപിച്ചത്. 13 അംഗ സ്ക്വാഡില്‍ വില്‍ പുകോവസ്കിയാണ് പുതുമുഖ താരം. വിക്ടോറിയയുടെ ബാറ്റ്സ്മാനെ ഇതാദ്യമായാണ് ടെസ്റ്റ് ടീമിലേക്ക് ഉള്‍പ്പെടുത്തുന്നത്. അതേ സമയം മാര്‍ഷ് സഹോദരന്മാരായ മിച്ചല്‍ മാര്‍ഷ്, ഷോണ്‍ മാര്‍ഷ്, ആരോണ്‍ ഫിഞ്ച്, പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ് എന്നിവര്‍ക്ക് ടീമിലെ സ്ഥാനം നഷ്ടമായി. പകരം ജോ ബേണ്‍സ്, മാറ്റ് റെന്‍ഷാ എന്നിവര്‍ ടീമിലേക്ക് മടങ്ങിയെത്തുന്നു.

ഓസ്ട്രേലിയ: ടിം പെയിന്‍, ജോഷ് ഹാസല്‍വുഡ്, ജോ ബേണ്‍സ്, പാറ്റ് കമ്മിന്‍സ്, മാര്‍ക്കസ് ഹാരിസ്, ട്രാവിസ് ഹെഡ്, ഉസ്മാന്‍ ഖവാജ, മാര്‍നസ് ലാബൂഷാനെ, നഥാന്‍ ലയണ്‍, വില്‍ പുകോവസ്കി, മാറ്റ് റെന്‍ഷാ, മിച്ചല്‍ സ്റ്റാര്‍ക്ക്, പീറ്റര്‍ സിഡില്‍.

Previous articleഗോൾ 2019, ശ്രീ വ്യാസക്ക് വൻ വിജയം
Next articleപെനാൾട്ടി ഷൂട്ടൗട്ടിൽ പയ്യന്നൂർ കോളേജിന് ജയം