പെനാൾട്ടി ഷൂട്ടൗട്ടിൽ പയ്യന്നൂർ കോളേജിന് ജയം

ഇന്ത്യൻ എക്സ്പ്രസ്സിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഗോൾ 2019 ടൂർണമെന്റിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ പയ്യന്നൂർ കോളേജിന് വിജയം. എസ് എസ് കോളേജ് അരീക്കോടിനെ നേരിട്ട പയ്യന്നൂർ കോളേജ് പെനാൾട്ടി ഷൂട്ടൗട്ടിൽ ആണ് വിജയിച്ചത്. ആവേശകരമായ മത്സരത്തിൽ കളിയുടെ 73ആം മിനുട്ടിൽ സനൽ രാജുവിലൂടെ പയ്യന്നൂർ മുന്നിൽ എത്തിയതായിരുന്നു. പൊരുതി കളിച്ച എസ് എസ് കോളേജ് ഒരു ഇഞ്ച്വറി ടൈം ഗോളിലൂടെ ആണ് കളി ഷൂട്ടൗട്ടിലേക്ക് എത്തിച്ചത്.

ഇഞ്ച്വറി ടൈമിന്റെ അവസാന നിമിഷം മൊഹമ്മദ് ആഷിഖ് ആണ് എസ് എസ് കോളേജിന് സമനില നൽകിയത്. പെനാൾട്ടി ഷൂട്ടൗട്ടിൽ 4-2ന് പയ്യന്നൂർ കോളോജ് വിജയം സ്വന്തമാക്കുക ആയിരുന്നു. ഷൂട്ടൗട്ടിൽ സൂരജ്, അർജുൻ, വരുൺ, ഇസ്സുദ്ദീൻ എന്നിവർ പയ്യന്നൂർ കോളേജിനായി വല കണ്ടെത്തി.

Previous articleമാര്‍ഷ് സഹോദരന്മാര്‍ പുറത്ത്, വില്‍ പുകോവസ്കി പുതുമുഖ താരം, ഓസ്ട്രേലിയന്‍ ടെസ്റ്റ് ടീം അറിയാം
Next articleമൊറയൂറിൽ ഇന്ന് ലിൻഷയും അൽ മിൻഹാലും