മാര്‍ക്രത്തിനു ടി20യില്‍ ആദ്യാവസരം, നവാഗതരായ മറ്റ് രണ്ട് താരങ്ങളും ടീമില്‍

ശ്രീലങ്കയ്ക്കെതിരെ ഏകദിന പരമ്പര വൈറ്റ് വാഷ് ചെയ്തെത്തുന്ന ദക്ഷിണാഫ്രിക്ക ടി20യിലും ആധിപത്യമുറപ്പിക്കുവാനായി ടീമിനെ പ്രഖ്യാപിച്ചു. ലങ്കയ്ക്കെതിരെ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയില്‍ നവാഗതരായ മൂന്ന് താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എയ്ഡന്‍ മാര്‍ക്രവും ആന്‍റിച്ച് നോര്‍ട്ജേയും മൂന്ന് മത്സരങ്ങളിലേക്കുമുള്ള ടീമില്‍ ഇടം പിടിച്ചപ്പോള്‍ വിക്കറ്റ് കീപ്പര്‍ താരം സിനേതെംബ കീഷിലേയ്ക്ക് അവസാന രണ്ട് മത്സരങ്ങളിലും ഇടം നല്‍കിയിട്ടുണ്ട്.

ഫാഫ് ഡു പ്ലെസി, ഇമ്രാന്‍ താഹിര്‍, ക്വിന്റണ്‍ ഡികോക്ക്, കാഗിസോ റബാഡ എന്നിവരെ ആദ്യ മത്സരത്തില്‍ മാത്രമേ ഉള്‍പ്പെടുത്തിയിട്ടുള്ള്. അതേ സമയം ഡുപ്ലെസിയുടെ അഭാവത്തില്‍ ജെപി ഡുമിനി ടീമിനെ നയിക്കും. ക്രിസ് മോറിസ്, ലുതോ സിംപാല എന്നിവര്‍ അവസാന രണ്ട് മത്സരങ്ങളിലേക്കായി ടീമിലേക്ക് എത്തും.

Squad for 1st T20I: Faf du Plessis (c), Quinton de Kock, JP Duminy, Reeza Hendricks, Imran Tahir, Aiden Markram, David Miller, Lungi Ngidi, Anrich Nortje, Andile Phehlukway, Dwaine Pretorius, Kagiso Rabada, Tabraiz Shamsi, Dale Steyn, Rassie van der Dussen.

Squad for 2nd and 3rd T20Is: JP Duminy (c), Reeza Hendricks, Aiden Markram, David Miller, Chris Morris (Multiply Titans), Anrich Nortje, Andile Phehlukwayo, Dwaine Pretorius, Sinethemba Qeshile, Tabraiz Shamsi, Lutho Sipamla, Dale Steyn, Rassie van der Dussen.

Previous article120 മിനുട്ട് നീണ്ട പോരിന് ഒടുവിൽ ബെംഗളൂരുവിന് ഐ എസ് എൽ കിരീടം
Next articleമോശം സീസണിലും കേരള ബ്ലാസ്റ്റേഴ്സിന് ആശ്വാസം, സഹൽ ഐ.എസ്.എല്ലിലെ മികച്ച യുവതാരം