മാര്‍ക്കസ് ഹാരിസ് ലെസ്റ്ററുമായി കരാറിലെത്തി

ഓസ്ട്രേലിയന്‍ ഓപ്പണിംഗ് താരം മാര്‍ക്കസ് ഹാരിസ് ഇംഗ്ലീഷ് കൗണ്ടി കളിക്കുവാനായി കരാറിലെത്തി. ലെസ്റ്ററുമായാണ് താരം കരാറിലെത്തിയത്. കൗണ്ടി ചാമ്പ്യന്‍ഷിപ്പിലും റോയല്‍ ലണ്ടന്‍ വണ്‍-ഡേ കപ്പിലും താരം പങ്കെടുക്കും. വിക്ടോറിയയ്ക്ക് വേണ്ടി ഷെഫീല്‍ഡ് ഷീല്‍ഡില്‍ കളിക്കുന്ന താരം 516 റണ്‍സ് ആണ് നേടിയത്.

ഇംഗ്ലണ്ടില്‍ കളിക്കുക എന്നത് തന്റെ ഏറെ കാലത്തെ ആഗ്രഹമാണെന്നും ലെസ്റ്ററുമായി സൈന്‍ ചെയ്യാനായത് വളരെ സന്തോഷം നല്‍കുന്ന കാര്യമാണെന്ന് മാര്‍ക്കസ് ഹാരിസ് വ്യക്തമാക്കി.

Previous article“മെസ്സി വരികയാണെങ്കിൽ സ്വന്തം വീട് വരെ വിട്ടു നൽകാം” , മെസ്സിയെ റയലിലേക്ക് ക്ഷണിച്ച് റാമോസ്
Next articleഅവധിക്കാല ഫുട്ബോൾ ക്യാമ്പ്