അഞ്ചാം ടെസ്റ്റ് ഇന്ന് ആരംഭിക്കില്ല

20210910 011533

മാഞ്ചസ്റ്ററിൽ നടക്കാനിരുന്ന നിർണായകമായ അഞ്ചാം ടെസ്റ്റ് മാറ്റിവെച്ചതായി ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. രണ്ട് ദിവസത്തേക്ക് ടെസ്റ്റ് മാറ്റിവെച്ചു എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. ഓൾഡ് ട്രാഫോർഡിൽ വെച്ച് നടക്കേണ്ടിയിരുന്ന മത്സരം ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപേയാണ് ഈ തീരുമാനം പുറത്ത് വരുന്നത്.

അതേ സമയം ഇന്ന് ഇന്ത്യൻ താരങ്ങൾക്ക് നടത്തിയ ആർ ടി പി സി ആർ ടെസ്റ്റിൽ താരങ്ങൾ എല്ലാം നെഗറ്റീവ് ആണെന്ന് ഇന്ത്യൻ ടീം സ്ഥിരീകരിച്ചിരുന്നു. ഇന്ത്യയുടെ അസിസ്റ്റന്റ് ഫിസിയോതെറാപ്പിസ്റ്റ് യോഗേഷ് പർമാർ കോവിഡ് പോസിറ്റീവ് ആയതോടെ ഇന്ത്യൻ ക്യാമ്പിലടക്കം ആശങ്കകൾ ഉടലെടുത്തത്.

Previous articleഐ എസ് എൽ ഉദ്ഘാടന മത്സരത്തിൽ വീണ്ടും കേരള ബ്ലാസ്റ്റേഴ്സ് എ ടി കെ മോഹൻ ബഗാനെതിരെ
Next articleഅഞ്ചാം ടെസ്റ്റ് ഉപേക്ഷിച്ചു