അഞ്ചാം ടെസ്റ്റ് ഉപേക്ഷിച്ചു

20210906 211359

മാഞ്ചസ്റ്ററിൽ നടക്കാനിരുന്ന അഞ്ചാം ടെസ്റ്റ് ഉപേക്ഷിച്ചതായി ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. രണ്ട് ദിവസത്തേക്ക് ടെസ്റ്റ് മാറ്റിവെച്ചു എന്നാണ് ആദ്യം പുറത്ത് വന്ന വിവരം. എന്നാൽ പിന്നീട് ഓൾഡ് ട്രാഫോർഡിൽ വെച്ച് നടക്കേണ്ടിയിരുന്ന മത്സരം ഉപേക്ഷിച്ചതായുള്ള തീരുമാനം വരുന്നത്. അഞ്ചാം ടെസ്റ്റ് പിന്നീട് കളിക്കാമെന്ന ധാരണയിൽ ഇരു രാജ്യങ്ങളുടേയും ബോർഡുകൾ എത്തിയെന്നും റിപ്പോർട്ടുകൾ ഉണ്ട്.

കൊറോണ ഭീതി തന്നെയാണ് ഇന്ത്യൻ ക്യാമ്പിൽ നിന്നും ഇത്തരമൊരു തീരുമാനം വരാൻ കാരണം. ഇന്ന് ഇന്ത്യൻ താരങ്ങൾക്ക് നടത്തിയ ആർ ടി പി സി ആർ ടെസ്റ്റിൽ താരങ്ങൾ എല്ലാം നെഗറ്റീവ് ആണെന്ന് ഇന്ത്യൻ ടീം സ്ഥിരീകരിച്ചിരുന്നു. ഇന്ത്യയുടെ അസിസ്റ്റന്റ് ഫിസിയോതെറാപ്പിസ്റ്റ് യോഗേഷ് പർമാർ കോവിഡ് പോസിറ്റീവ് ആയതോടെ ഇന്ത്യൻ ക്യാമ്പിലടക്കം കൊറോണ ഭീതി പടർന്നത്. ഐപിഎല്ലിന്റെ രണ്ടാം ഘട്ടം ആരംഭിക്കാനിരിക്കെയാണ് മാഞ്ചസ്റ്റർ ടെസ്റ്റ് ഉപേക്ഷിച്ചെന്ന സുപ്രധാനമായ തീരുമാനം വരുന്നത്.

Previous articleഅഞ്ചാം ടെസ്റ്റ് ഇന്ന് ആരംഭിക്കില്ല
Next article​ഐ-ലീഗ് സെക്കന്റ് ഡിവിഷന് ഒരുങ്ങി കേരള യുണൈറ്റഡ്