ജെയ്സൺ ടിൻഡാൽ ബോൺമൗത്ത് പരിശീലകൻ

na

Download the Fanport app now!
Appstore Badge
Google Play Badge 1

പ്രീമിയർ ലീഗിൽ നിന്ന് തരം താഴ്ത്തപ്പെട്ട ബോൺമൗത്ത് പുതിയ പരിശീലകനെ പ്രഖ്യാപിച്ചു. പുറത്താക്കപ്പെട്ട പരിശീലകൻ എഡി ഹൗയുടെ അസിസ്റ്റന്റ് ആയിരുന്ന ജെയ്സൺ ടിൻഡാൽ ആണ് ഇനി അവരെ പരിശീലിപ്പിക്കുക. നേരത്തെ ബോൺമൗതിനായി കളിച്ചിട്ടുള്ള താരം കൂടിയാണ്.

42 വയസുകാരനായ ടിൻഡാൽ ക്ലബ്ബിനായി 199 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. പിന്നീട് 2008 മുതൽ ടീമിന്റെ സഹ പരിശീലക റോളിലും എത്തി. പിന്നീട് ഹൗ പുറത്താക്കപ്പെടും വരെ അദ്ദേഹത്തിന് കീഴിൽ ജോലി ചെയ്തു.