മലന്‍ ടീമിൽ, ഡൊമിനിക് സിബ്ലേയും സാക്ക് ക്രോളിയും പുറത്ത്

ഇന്ത്യയ്ക്കെതിരെ മൂന്നാം ടെസ്റ്റ് പരമ്പരയ്ക്കുള്ള 15 അംഗ ടെസ്റ്റ് സംഘത്തെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചു. ഡൊമിനിക് സിബ്ലേ, സാക്ക് ക്രോളി എന്നിവര്‍ക്ക് ടീമിലെ സ്ഥാനം നഷ്ടമാകുമ്പോള്‍ ടീമിലേക്ക് ദാവിദ് മലനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അതേ സമയം ജാക്ക് ലീഷ് ആണ് ടീമിലെ സ്ഥാനം നഷ്ടമാകുന്ന മറ്റൊരു താരം. പരിക്ക് അലട്ടുന്ന് മാര്‍ക്ക് വുഡിനെ സ്ക്വാഡിൽ നിലനിര്‍ത്തിയിട്ടുണ്ട്. സിബ്ലേ ടീമിൽ ഇല്ലാത്തതിനാൽ തന്നെ ഹസീബ് ആയിരിക്കും ഓപ്പണിംഗ് സ്ഥാനത്തേക്ക് റോറി ബേൺസിനൊപ്പം എത്തുക.

ഹെഡിംഗ്ലിയിലാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്നാമത്തെ ടെസ്റ്റ് മത്സരം.