ആദ്യ സെഷനിൽ മൂന്ന് വിക്കറ്റ് നഷ്ടം, രോഹിത്തിനെയും മയാംഗിനെയും പുജാരയെയും ഇന്ത്യയ്ക്ക് നഷ്ടം

Countyxi

കൗണ്ടി ഇലവനെതിരെയുള്ള സന്നാഹ മത്സരത്തിൽ ഇന്ത്യയ്ക്ക് മോശം തുടക്കം. ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ 80/3 എന്ന നിലയിലാണ്. രോഹിത് ശര്‍മ്മ, മയാംഗ് അഗര്‍വാള്‍, ചേതേശ്വര്‍ പുജാര എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

16 റൺസുമായി ഹനുമ വിഹാരിയും 5 റൺസ് നേടി കെഎൽ രാഹുലുമാണ് ക്രീസിലുള്ളത്. രോഹിത്തിനെ(9) നഷ്ടമായ ശേഷം അധികം വൈകാതെ മയാംഗിനെയും(28), ചേതേശ്വര്‍ പുജാരയെയും(21) ഇന്ത്യയ്ക്ക് നഷ്ടമാകുകയായിരുന്നു.

കൗണ്ടി സെലക്ട് ഇലവന് വേണ്ടി ലിന്‍ഡൺ ജെയിംസ് രണ്ട് വിക്കറ്റ് നേടി.

Previous articleബാഴ്സലോണയുടെ സെർജി റോബർട്ടോയെ ടീമിലെത്തിക്കാൻ ബയേൺ
Next articleകൗണ്ടി സെലക്ട് ഇലവന് വേണ്ടി കളിക്കാന്‍ രണ്ട് ഇന്ത്യന്‍ ടീമംഗങ്ങളും