ബാഴ്സലോണയുടെ സെർജി റോബർട്ടോയെ ടീമിലെത്തിക്കാൻ ബയേൺ

Images (59)

ബാഴ്സലോണയുടെ സെർജി റോബർട്ടോയെ ടീമിലെത്തിക്കാൻ ബയേൺ മ്യൂണിക്ക്. ബാഴ്സലോണയുമായി ഒരു ലോൺ ഡീലിനായാണ് ബുണ്ടസ് ലീഗ ചാമ്പ്യന്മാരായ ബയേൺ ശ്രമിക്കുന്നത്. സെർജി റോബെർട്ടോയുടെ ഏജന്റുമായി ബയേൺ മ്യൂണിക്ക് ചർച്ചകൾ ആരംഭിച്ചെന്നാണ് ഗോൾ.കോം റിപ്പോർട്ട് ചെയ്യുന്നത്. ഒരു റൈറ്റ് ബാക്കിനായുള്ള ബയേണിന്റെ അന്വേഷണത്തിനൊടുവിലാണ് ബാഴ്സലോണയിൽ എത്തി നിൽക്കുന്നത്.

പവാർദിന്റെയും ബൗന സാറിന്റെയും പ്രകടനത്തിൽ തൃപ്തരല്ലാത്തതാണ് ഇത്തരമൊരു നീക്കത്തിന് ബയേണിനെ പ്രേരിപ്പിച്ചത്. കഴിഞ്ഞ സീസണിൽ ബാഴ്സലോണക്ക് വേണ്ടി 15 ലാ ലീഗ മത്സരങ്ങൾ മാത്രമാണ് സെർജി റോബെർട്ടോ കളിച്ചിട്ടുള്ളത്. 2020-21ൽ മസിൽ ഇഞ്ചുറി കാരണമാണ് താരത്തിന് മത്സരങ്ങൾ നഷ്ടപ്പെട്ടത്. 18ആം ബാഴ്സലോണക്ക് വേണ്ടി സീനിയർ കരിയർ ആരംഭിച്ച സെർജി റോബെർട്ടോ അറ് ലാ ലീഗ കിരീടങ്ങളും രണ്ട് ചാമ്പ്യൻസ് ലീഗും ബാഴ്സലോണക്കൊപ്പം ഉയർത്തിയിട്ടുണ്ട്.