ഇന്ത്യന്‍ ജയം രണ്ട് റണ്‍സ് അകലെ, ലഞ്ചിനു പിരിഞ്ഞ് താരങ്ങള്‍

- Advertisement -

സെഞ്ചൂറിയണില്‍ വിജയം നേടി പരമ്പരയില്‍ 2-0 നു മുന്നിലെത്തുവാനുള്ള ഇന്ത്യന്‍ ആരാധകരുടെ ആഗ്രഹത്തിനു കാത്തിരിപ്പ്. വിജയം 2 റണ്‍സ് അകലെ നില്‍ക്കുമ്പോള്‍ ക്രിക്കറ്റ് നിയമം പ്രകാരം ദിവസത്തെ ലഞ്ചിനായി പിരിയുവാന്‍ അമ്പയര്‍മാര്‍ തീരുമാനിച്ചതാണ് ഇതിനു കാരണം. 40 മിനുട്ട് ലഞ്ച് ബ്രേക്കിനു ശേഷം താരങ്ങള്‍ വീണ്ടും ഗ്രൗണ്ടിലെത്തുന്നത് വരെ ഇനി വിജയത്തിനായി ഇന്ത്യന്‍ ആരാധകര്‍ കാത്തിരിക്കണം.

സ്പിന്നര്‍മാര്‍ ആധിപത്യം പുലര്‍ത്തിയ മത്സരത്തില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ 118 റണ്‍സിനു പുറത്താക്കിയിരുന്നു. യൂസുവേന്ദ്ര ചഹാല്‍ അഞ്ച് വിക്കറ്റും കുല്‍ദീപ് യാദവ് 3 വിക്കറ്റും വീഴ്ത്തിയാണ് ദക്ഷിണാഫ്രിക്കയെ 32.2 ഓവറില്‍ പുറത്താക്കിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് രോഹിത്തിനെ(15) നഷ്ടമായെങ്കിലും ശിഖര്‍ ധവാനും വിരാട് കോഹ്‍ലിയും ചേര്‍ന്ന് ഇന്ത്യയെ  വിജയത്തിനു രണ്ട് റണ്‍സ് അകലെ എത്തിച്ചപ്പോള്‍ അമ്പയര്‍മാര്‍ ലഞ്ചിനു വിധിക്കുകയായിരുന്നു. ശിഖര്‍ തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി 51 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ വിരാട് കോഹ്‍ലി 44 റണ്‍സ് നേടി ക്രീസില്‍ നില്‍ക്കുന്നു. 19 ഓവറില്‍ 117/1 എന്ന നിലയിലാണ് ഇന്ത്യ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement