ന്യൂസിലാണ്ടിന് കനത്ത തിരിച്ചടി,ഫെര്‍ഗൂസണ്‍ പെര്‍ത്തില്‍ ഇനി ബൗളിംഗ് ചെയ്യില്ല

- Advertisement -

പെര്‍ത്തിലെ ആദ്യ ടെസ്റ്റില്‍ ഒന്നാം ദിവസം തന്നെ ന്യൂസിലാണ്ട് സീമര്‍ ലോക്കി ഫെര്‍ഗൂസണ് പരിക്ക്. പരിക്കേറ്റ താരം ഇനി പെര്‍ത്തിലെ ഡേ നൈറ്റ് ടെസ്റ്റില്‍ പന്തെറിയാനുണ്ടാകില്ല. അതേ സമയം താരം ബാറ്റിംഗിന് ഉണ്ടാകുമെന്നാണ് അറിയുന്നത്. പെര്‍ത്തില്‍ ആണ് തന്റെ ടെസ്റ്റ് അരങ്ങേറ്റം ഫെര്‍ഗൂസണ്‍ നടത്തിയത്. രണ്ടാം സെഷനിലാണ് താരത്തിന് പരിക്കേറ്റത്. പിന്നീട് മൂന്നാം സെഷനില്‍ ഫീല്‍ഡിംഗിനും താരം എത്തിയില്ല.

ട്രെന്റ് ബോള്‍ട്ടിന്റെ പരിക്കാണ് താരത്തിന് അവസരം ലഭിക്കുവാന്‍ കാരണം. ആദ്യ ദിവസം 11 ഓവറില്‍ 47 റണ്‍സാണ് താരം വഴങ്ങിയത്. വിക്കറ്റൊനനും ലഭിച്ചില്ല. ഈ 11 ഓവറുകളില്‍ ഒരോവര്‍ ഫെര്‍ഗൂസണ്‍ മെയ്ഡന്‍ ആക്കിയിരുന്നു. അതെ ഓവറില്‍ സ്റ്റീവ് സ്മിത്തിന്റെ ക്യാച്ച് രണ്ടാം സ്ലിപ്പില്‍ ടോം ലാഥം കൈവിട്ടില്ലായിരുന്നുവെങ്കില്‍ തന്റെ കന്നി ടെസ്റ്റ് വിക്കറ്റായി സ്മിത്തിനെ തന്നെ പുറത്താക്കുവാന്‍ ഫെര്‍ഗൂസണ് സാധിച്ചേനെ.

Advertisement