മുൻ ഫുൾഹാം ഗോൾ കീപ്പറെ സ്വന്തമാക്കാൻ ചെൽസി

Marcus Bettinelli Chelsea

മുൻ ഫുൾഹാം ഗോൾ കീപ്പർ മാർക്കസ് ബെറ്റിനെല്ലിയെ സ്വന്തമാക്കാനൊരുങ്ങി ചെൽസി. ടീമിലെ മൂന്നാമത്തെ ഗോൾ കീപ്പറായാണ് ചെൽസി താരത്തെ സ്വന്തമാക്കാൻ ശ്രമിക്കുന്നത്. ചെൽസി ഗോൾകീപ്പർമാരായ എഡൗർഡ് മെൻഡിക്കും കെപ അരിസബലാഗക്കും പിന്നിലാവും ബെറ്റിനെല്ലിയുടെ സ്ഥാനം.

കഴിഞ്ഞ സീസണിൽ ചെൽസിയുടെ മൂന്നാം ഗോൾ കീപ്പറായിരുന്ന വില്ലി കാബയെറോ ടീം വിട്ടതോടെയാണ് ചെൽസി പുതിയ ഗോൾ കീപ്പർക്കായുള്ള തിരച്ചിൽ തുടങ്ങിയത്. 29 കാരനായ ബെറ്റിനെല്ലി ചെൽസിയിൽ രണ്ട് വർഷത്തെ കരാറിലാവും ഒപ്പുവെക്കുക.

കഴിഞ്ഞ സീസണിൽ ബെറ്റിനെല്ലി ഫുൾഹാമിൽ നിന്ന് ലോൺ അടിസ്ഥാനത്തിൽ മിഡിൽസ്ബ്രോയിലാണ് കളിച്ചത്. ഈ സീസണിൽ ചെൽസി സ്വന്തമാക്കുന്ന ആദ്യ താരം കൂടിയാവും ബെറ്റിനെല്ലി.

Previous articleലിറ്റൺ ദാസും ഓസ്ട്രേലിയന്‍ ടി20 പരമ്പരയ്ക്കില്ല
Next articleഓസ്‌ട്രേലിയക്ക് എതിരെ സമനിലയുമായി അമേരിക്ക ക്വാർട്ടറിൽ