ലിറ്റണിന്റെ മികവാര്‍ന്ന ശതകം, സിംബാബ്‍വേയ്ക്കെതിരെ 276 റൺസ് നേടി ബംഗ്ലാദേശ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ലിറ്റൺ ദാസ് നേടിയ 102 റൺസിന്റെ ബലത്തിൽ സിംബാബ്‍വേയ്ക്കെതിരെ ആദ്യ ഏകദിനത്തിൽ 276 റൺസ് നേടി ബംഗ്ലാദേശ്. ബംഗ്ലാദേശിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നുവെങ്കിലും ടെസ്റ്റ് മത്സരം വിജയിപ്പിച്ച ലിറ്റൺ ദാസ് – മഹമ്മുദുള്ള കൂട്ടുകെട്ട് ക്രീസിലെത്തിയ ശേഷമാണ് ടീമിന്റെ തിരിച്ചുവരവ് സാധ്യമായത്.

Blessingmuzarabani

അഞ്ചാം വിക്കറ്റിൽ ഇരുവരും ചേര്‍ന്ന് 93 റൺസാണ് കൂട്ടിചേര്‍ത്തത്. 33 റൺസ് നേടിയ മഹമ്മുദുള്ളയെ നഷ്ടമായ ശേഷം അഫിഫ് ഹൊസൈനോടൊപ്പം 40 റൺസ് കൂടി ലിറ്റൺ ദാസ് നേടിയിരുന്നു.

ഏഴാം വിക്കറ്റിൽ അഫിഫും മെഹ്ദിയും ചേര്‍ന്ന് 58 റൺസ് നേടിയപ്പോള്‍ ബംഗ്ലാദേശിന്റെ സ്കോര്‍ 250 കടന്നു. അഫിഫ് 45 റൺസും മെഹ്ദി ഹസന്‍ 26 റൺസും നേടിയാണ് ബംഗ്ലാദേശിനെ ഈ സ്കോറിലേക്ക് നയിച്ചത്. സിംബാബ്‍വേയ്ക്ക് വേണ്ടി ലൂക്ക് ജോംഗ്വീ മൂന്നും ബ്ലെസ്സിംഗ് മുസറബാനിയും റിച്ചാര്‍ഡ് എന്‍ഗാരവയും രണ്ട് വീതം വിക്കറ്റ് നേടി.