ഷൊയൈബ് അക്തർ ഗോകുലം കേരളയിൽ

Img 20210716 172843

കോഴിക്കോട്, ജൂലൈ 16: ഗോകുലം കേരള എഫ് സി മണിപ്പൂരിൽ നിന്നുമുള്ള പ്രതിരോധനിരക്കാരൻ ഷൊയബ്‌ അക്തറിനെ സൈൻ ചെയ്തു. കഴിഞ്ഞ വര്ഷം നെറോക്ക എഫ് സിക്ക് വേണ്ടി ഷൊയബ്‌ കളിച്ചിട്ടുണ്ട്.

ഇരുപത്തിയൊന്ന് വയസുള്ള ഷൊയബ്‌, പ്രൊഫഷണൽ ഫുട്ബോൾ കളിക്കുവാൻ തുടങ്ങുന്നത് ഗോവൻ ക്ലബായ സെസ എഫ് സിക്ക് വേണ്ടിയാണ്. ഗോവൻ പ്രൊഫഷണൽ ലീഗും, എലൈറ്റ് ഐ ലീഗും ഷൊയബ്‌ ഗോവൻ ടീമിന് വേണ്ടി കളിച്ചു.

കഴിഞ്ഞ വര്ഷം നെറോക്കയ്ക്കുവേണ്ടി 10 മത്സരങ്ങളിൽ കളിച്ചു. വളർന്നു വരുന്ന പ്രധിരോധ നിരക്കാരനാണ് ഷൊയബ്‌. ലെഫ്റ്റ് ബാക്കുമായ് കളിപ്പിക്കാം.

“യുവ താരങ്ങൾക്കു ഗോകുലം വളരെയധികം അവസരങ്ങൾ കൊടുക്കുന്നുണ്ട്. അതുകൊണ്ടു തന്നെ വളരെയധികം പ്രതീക്ഷയോടെയാണ് ഗോകുലത്തിൽ ചേരുന്നത്. ഐ ലീഗിലും എ എഫ് സി കപ്പിലും നല്ല പ്രകടനം കാഴ്ചവെയ്ക്കുവാൻ കഴിയുമെന്നാണ് പ്രതീക്ഷ,” ഷൊയബ്‌ പറഞ്ഞു.

“ഷൊയബ്‌ ഭാവി താരമാണ്. ഈ വര്ഷം ഐ ലീഗിലും എ എഫ് സി കപ്പിലും അദ്ദേഹത്തിന് നല്ല അവസരം കിട്ടുമെന്നു പ്രതീക്ഷിക്കുന്നു,” ഗോകുലം കേരള എഫ് സി പ്രസിഡണ്ട് വി സി പ്രവീൺ പറഞ്ഞു.

Previous articleലിറ്റണിന്റെ മികവാര്‍ന്ന ശതകം, സിംബാബ്‍വേയ്ക്കെതിരെ 276 റൺസ് നേടി ബംഗ്ലാദേശ്
Next articleശ്രീലങ്കയെ ദസുന്‍ ഷനക നയിക്കും, സ്ക്വാഡ് പ്രഖ്യാപിച്ച് ശ്രീലങ്ക