കാൾ മക്ഹഗ് മോഹൻ ബഗാനിൽ തുടരും

Img 20210716 165041

മധ്യനിര താരമായ കാൾ മക്ഹഗിന്റെ കരാർ എ ടി കെ മോഹൻ ബഗാൻ പുതുക്കി. ഐറിഷ് താരമായ കാൾ മക്ഹഗ് ഒരു വർഷത്തെ കരാറാണ് പുതുതായി ഒപ്പുവെച്ചത്. കഴിഞ്ഞ രണ്ടു സീസണിലും ക്ലബിനായി മികച്ച പ്രകടനം കാഴ്ചവെക്കാൻ മക്ഹഗിനായിരുന്നു.

27കാരനായ താരം പരിശീലകൻ ലോപസിന്റെ ഇഷ്ട താരങ്ങളിൽ ഒന്നാണ്‌. രണ്ടു സീസണുകളിലായി താരം 27 മത്സരങ്ങൾ ഐ എസ് എല്ലിൽ കളിച്ചിട്ടുണ്ട്. എ ടി കെ കിരീടം നേടിയ സീസണിൽ നന്നായി കളിച്ചു എങ്കിലും പരിക്ക് കാരണം സീസൺ വേഗത്തിൽ അവസാനിപ്പിക്കേണ്ടി വന്നിരുന്നു. ഡിഫൻസീവ് മിഡ്ഫീൽഡറുടെ റോളിലാണ് മക്ഹഗ് ബഗാനായി കളിക്കുന്നത്.