രണ്ട് അതിവേഗ സെഞ്ച്വറികൾ, കെവിൻ ഒബ്രൈന്റെ മികവിൽ ഗുജറാത്ത് ജയന്റ്സിന് വിജയം

ലെജൻഡ്സ് ക്രിക്കറ്റ് ലീഗിൽ ഗുജറാത്ത് ജയന്റ്സിന് വിജയം. അയർലണ്ട് താരം കെവിൻ ഒബ്രൈന്റെ സെഞ്ച്വറിയുടെ ബലത്തിൽ മൂന്ന് വിക്കറ്റ് വിജയം സ്വന്തമാക്കാൻ ഗുജറാത്ത ജയന്റ്സിനായി. ഇന്ന് ആദ്യം ബാറ്റു ചെയ്ത ഇന്ത്യ കാപ്പിറ്റൽ 179/7 റൺസ് ആണ് എടുത്തത്. 43 പന്തിൽ 103 റൺസ് അടിച്ചു കൂട്ടിയ വെസ്റ്റിൻഡീസ് താരം ആശ്ലി നേഴ്സിന്റെ ഇന്നിങ്സ് ആണ് ഇന്ത്യൻ ജയന്റ്സിന് 179 റൺസ് നൽകിയത്.

സെഞ്ച്വറി

ആശ്ലി നേഴ്സ് 8 ഫോറും 9 സിക്സും അടിച്ചു കൂട്ടി. ഇന്ത്യൻ ജയന്റ്സ് ക്യാപ്റ്റൻ ജാക്ക് കാലിസ് ഡക്കിൽ ആണ് പുറത്തായത്‌. 180 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഗുജറാത്ത് 19ആം ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ വിജയം കണ്ടു. ഗുജറാത്തിന്റെ ക്യാപ്റ്റൻ സെവാഗിന്റെ (6) വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായി എങ്കിലും കെവിൻ ഒബ്രൈനും പാർഥിവ് പട്ടേലും ചേർന്ന് റൺസ് ഉയർത്തു.

കെവിൻ ഒബ്രൈൻ 61 പന്തിൽ 106 റൺസ് അടിച്ചു കൂട്ടി. പാർഥിവ് 24ഉം യാഷ്പാൽ 21 റൺസും എടുത്തു.