റിഷഭ് പന്തിനെ വെറുതെ വിടു, അപേക്ഷയുമായി രോഹിത് ശർമ്മ

- Advertisement -

ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പർ റിഷഭ് പന്തിനെ വെറുതെ വിടണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയുടെ താത്കാലിക ക്യാപ്റ്റൻ രോഹിത് ശർമ്മ. റിഷഭ് പന്തിനെതിരെ വിമർശനങ്ങൾ ഉയരുന്ന സമയത്താണ് താരത്തിനെ പിന്തുണച്ച് രോഹിത് ശർമ്മ രംഗത്തെത്തിയത്. റിഷഭ് പന്ത് പലപ്പോഴും ഗ്രൗണ്ടിൽ ടീം മാനേജ്മെന്റിന്റെ തീരുമാനങ്ങളാണ് നടപ്പാക്കാൻ ശ്രമിക്കുന്നതെന്നും രോഹിത് ശർമ്മ പറഞ്ഞു.

“എല്ലാ ദിവസവും റിഷഭ് പന്തിനെ കുറിച്ച് ഒരുപാടു ചർച്ചകൾ നടക്കുന്നുണ്ട്, റിഷഭ് പന്ത് എന്താണോ ചെയ്യാൻ ആഗ്രഹിക്കുന്നത് അത് ചെയ്യാൻ താരത്തെ വിടണം. എല്ലാവരും റിഷഭ് പന്തിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നിർത്തണം” രോഹിത് ശർമ്മ പറഞ്ഞു. റിഷഭ് പന്തിൽ എല്ലാവരും കൂടുതൽ ശ്രദ്ധ ചെലുത്തുന്നത് നിർത്തിയാൽ താരത്തിന് കുറച്ചുകൂടെ മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാനാവുമെന്നും രോഹിത് ശർമ്മ പറഞ്ഞു.

റിഷഭ് പന്ത് ചെയുന്ന തെറ്റായ കാര്യങ്ങളിൽ മാത്രം ശ്രദ്ധ ചെലുത്താതെ താരം ചെയുന്ന നല്ല കാര്യങ്ങളിൽ കൂടി എല്ലാവരും ശ്രദ്ധ ചെലുത്തണമെന്നും ഇന്ത്യൻ ക്യാപ്റ്റൻ അഭിപ്രായപ്പെട്ടു. റിഷഭ് പന്ത് യുവ താരമാണെന്നും ഒരുപാടു കാര്യങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും മാനേജ്‌മന്റ് പറയുന്ന കാര്യങ്ങൾ ചെയ്യാനാണ് റിഷഭ് പന്ത് ശ്രമിക്കുന്നതെന്നും രോഹിത് ശർമ്മ പറഞ്ഞു. ബംഗ്ലാദേശിനെതിരായ പരമ്പരയിൽ ബാറ്റിങ്ങിലും കീപ്പിങ്ങിലും റിഷഭ് പന്തിന് മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല. തുടർന്നാണ് താരത്തിനെതിരെ സോഷ്യൽ മീഡിയയിൽ ശക്തമായ വിമർശങ്ങൾ ഉയർന്നു വന്നത്.

 

Advertisement