ശതകത്തിനരികെ എത്തി ക്യാപ്റ്റന്‍ കൂള്‍ കെയിന്‍ വില്യംസണ്‍, ന്യൂസിലാണ്ടിന് മികച്ച സ്കോര്‍

Kanewilliamson
- Advertisement -

വെസ്റ്റ് ഇന്‍ഡീസിനെതിരെ ഒന്നാം ടെസ്റ്റില്‍ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ ന്യൂസിലണ്ടിന് മികച്ച സ്കോര്‍. ടോസ് നേടിയ വിന്‍ഡീസ് ന്യൂസിലാണ്ടിനെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. വില്‍ യംഗിനെ തുടക്കത്തില്‍ തന്നെ നഷ്ടമായെങ്കിലും ടോം ലാഥവും കെയിന്‍ വില്യംസണും ചേര്‍ന്ന് ന്യൂസിലാണ്ടിനെ മുന്നോട്ട് നയിക്കുകയായിരുന്നു.

Lathamwilliamson

154 റണ്‍സിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിന്റെ ബലത്തില്‍ ഇരുവരും ചേര്‍ന്ന് ടീമിനെ വലിയ സ്കോറിലേക്ക് നയിക്കുമെന്ന് കരുതിയ നിമിഷത്തിലാണ് ടോം ലാഥമിനെ കെമര്‍ റോച്ച് പുറത്താക്കിയത്. 86 റണ്‍സാണ് ലാഥം നേടിയത്. തുടര്‍ന്ന് വില്യംസണും റോസ് ടെയിലറും ചേര്‍ന്ന് ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ ന്യൂസിലാണ്ടിനെ 243/2 എന്ന നിലയില്‍ എത്തിച്ചു.

വില്യംസണ്‍ 97 റണ്‍സും റോസ് ടെയിലര്‍ 31 റണ്‍സുമാണ് നേടിയത്. മൂന്നാം വിക്കറ്റില്‍ 75 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് നേടിയത്.

Advertisement