ഐസിസി സൂപ്പര്‍ ടേബിള്‍ ഇന്ത്യ നാലാം സ്ഥാനത്തേക്കുയര്‍ന്നു

India

ഇന്നലെ ശ്രീലങ്കയ്ക്കെതിരെയുള്ള ഇന്ത്യയുടെ രണ്ടാമത്തെ വിജയത്തോട് കൂടി 49 പോയിന്റുമായി ഐസിസി സൂപ്പര്‍ ലീഗ് പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തേക്കുയര്‍ന്ന് ഇന്ത്യ. മൂന്നാം സ്ഥാനത്തുള്ള ഓസ്ട്രേലിയയ്ക്ക് 50 പോയിന്റാണുള്ളത്.

വിന്‍ഡീസിനെതിരെയുള്ള ആദ്യ ഏകദിനത്തിലെ വിജയം ആണ് ഓസ്ട്രേലിയയെ മൂന്നാം സ്ഥാനത്തെത്തിച്ചത്. സിംബാബ്‍വേയ്ക്കെതിരെ ഏകദിന പരമ്പര തൂത്തുവാരിയ ബംഗ്ലാദേശ് 80 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്.

95 പോയിന്റുമായി ഇംഗ്ലണ്ടാണ് പോയിന്റ് പട്ടികയിൽ ഒന്നാമത്. ഇംഗ്ലണ്ട് 15 മത്സരങ്ങളും ബംഗ്ലാദേശ് 12 മത്സരങ്ങളുമാണ് ഇതുവരെ കളിച്ചിട്ടുള്ളത്.

Previous articleആഴ്സണൽ അമേരിക്കയിലേക്കുള്ള പ്രീസീസൺ ടൂർ ഉപേക്ഷിച്ചു
Next articleഒളിമ്പിക്സ് ഗ്രാമത്തിൽ നിന്നു കാണാതായ ഉഗാണ്ടൻ താരത്തെ ജപ്പാനിൽ കണ്ടത്തി