ആഴ്സണൽ അമേരിക്കയിലേക്കുള്ള പ്രീസീസൺ ടൂർ ഉപേക്ഷിച്ചു

Img 20210721 114131

വ്യാഴാഴ്ച പ്രീസീസണായി അമേരിക്കയിലേക്ക് പുറപ്പെടാൻ ഇരുന്ന ആഴ്സണൽ അവരുടെ യാത്ര ഉപേക്ഷിച്ചു. നിരവധി കൊറോണ പോസിറ്റീവ് കേസുകൾ ആഴ്സണൽ ക്യാമ്പിൽ ഉണ്ടായതിനെ തുടർന്നാണ് ആഴ്സണൽ യുഎസ് പര്യടനത്തിൽ നിന്ന് പിന്മാറിയത്. ജൂലൈ 25 ന് ഇന്ററിനെതിരെയും ജൂലൈ 28 ന് ഒർലാൻഡോയിൽ എവർട്ടണെതിരെയും ആയിരുന്നു ആഴ്സണലിന്റെ അമേരിക്കയിലെ മത്സരങ്ങൾ. ഇതു രണ്ടും ഇനി നടക്കില്ല.

ക്ലബ്ബിലെ കളിക്കാരുടെയും സ്റ്റാഫുകളുടെയും ആരോഗ്യത്തിന് മുൻതൂക്കം കൊടുക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ക്ലബ് ഈ ബുദ്ധിമുട്ടുള്ള തീരുമാനം എടുത്തത് എന്ന് ആഴ്സണൽ ഇന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. സ്റ്റാഫ് അംഗങ്ങൾക്ക് നിലവിൽ COVID ലക്ഷണങ്ങളൊന്നും ഇല്ല എന്നും അവർ ഇപ്പോൾ ഐസൊലേഷനിൽ ആണെന്നും ആഴ്സണൽ അറിയിച്ചു. പ്രീസീസണിലെ ബാക്കി മത്സരങ്ങൾ പുനക്രമീകരിക്കും എന്നും ക്ലബ് അറിയിച്ചു.