മലിംഗയില്ലാതെ പത്ത് ദിവസത്തെ പരിശീലന ക്യാമ്പിനുള്ള സ്ക്വാഡ് പ്രഖ്യാപിച്ച് ശ്രീലങ്ക

ശ്രീലങ്കയുടെ രണ്ടാമത്തെ റെസിഡന്‍ഷ്യല്‍ ക്യാമ്പിനുള്ള സ്ക്വാഡിനെ പ്രഖ്യാപിച്ചു. 24 താരങ്ങളടങ്ങിയ ക്യാമ്പില്‍ ലസിത് മലിംഗയെ ഉള്‍പ്പെടുത്തിയിട്ടില്ല. ജൂണ്‍ 22 മുതലാണ് ക്യാമ്പ് ആരംഭിക്കുന്നത്. ഈ മാസം ആദ്യം ആദ്യത്തെ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. താരങ്ങള്‍ക്കൊപ്പം ആറംഗ കോച്ചിംഗ് സ്റ്റാഫുകളും ക്യാമ്പില്‍ സഹായത്തിനായുണ്ടാവും.

അന്താരാഷ്ട്ര തലത്തില്‍ മത്സരസജ്ജമായി നിലകൊള്ളുന്നതിന് വേണ്ടിയാണ് ഇത്തരത്തില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതെന്ന് കോച്ച് മിക്കി ആര്‍തര്‍ വ്യക്തമാക്കി.

രണ്ടാം റെസിഡന്‍ഷ്യല്‍ ക്യാമ്പിലെ താരങ്ങള്‍: ദിമുത് കരുണാരത്നേ, ദിനേശ് ചന്ദിമല്‍, ലഹിരു തിരിമന്നേ, ആഞ്ചലോ മാത്യൂസ്, തിസാര പെരേര, ധനുഷ്ക ഗുണതിലക, കുശല്‍ ജനിത് പെരേര, ദില്‍രുവന്‍ പെരേര, സുരംഗ ലക്മല്‍, ധനന്‍ജയ ഡി സില്‍വ, നിരോഷന്‍ ഡിക്ക്വെല്ല, ദസുന്‍ ഷനക, വിശ്വ ഫെര്‍ണാണ്ടോ, ലഹിരു കുമര, ഇസ്രു ഉഡാന, വനിന്‍ഡു ഹസരംഗ, ലക്ഷന്‍ സണ്ടകന്‍, ലസിത് എംബുല്‍ദേനിയ, ഒഷാഡ ഫെര്‍ണാണ്ടോ, കുശല്‍ മെന്‍ഡിസ്, ബാനുക രാജപക്സ