ശ്രീശാന്ത് തിരിച്ചുവരുന്നതിൽ സന്തോഷമുണ്ടെന്ന് ടിനു യോഹന്നാൻ

- Advertisement -

മുൻ ഇന്ത്യൻ താരം ശ്രീശാന്ത് ക്രിക്കറ്റിലേക്ക് തിരിച്ചുവരുന്നതിൽ സന്തോഷം ഉണ്ടെന്ന് മുൻ ഇന്ത്യൻ താരവും കേരള രഞ്ജി ടീം പരിശീലകനുമായ ടിനു യോഹന്നാൻ. ശ്രീശാന്ത് ഫിറ്റ്നസ് തെളിയിക്കുകയാണെങ്കിൽ രഞ്ജി ട്രോഫിക്കുള്ള കേരള ടീമിലേക്ക് പരിഗണിക്കുമെന്നും ടിനു യോഹന്നാൻ പറഞ്ഞു.

“ഈ വർഷത്തെ രഞ്ജി ട്രോഫിക്കുള്ള കേരള ടീമിലേക്ക് ശ്രീശാന്തിനെയും പരിഗണിക്കും. ശ്രീശാന്ത് വീണ്ടും കേരളത്തിന് വേണ്ടി കളിക്കണമെന്നാണ് തങ്ങളുടെ ആഗ്രഹം. കേരളത്തിലെ മുഴുവൻ ക്രിക്കറ്റ് ആരാധകരും ശ്രീശാന്ത് കേരളത്തിന് വേണ്ടി കളിക്കുന്നതിനായി കാത്തിരിക്കുകയാണ്” ടിനു യോഹന്നാൻ പറഞ്ഞു.

ശ്രീശാന്തിനെതിരെ ബി.സി.സി.ഐ ഏർപ്പെടുത്തിയ വിലക്ക് അടുത്ത സെപ്റ്റംബറിൽ കഴിയുമെന്നും അത്കൊണ്ട് തന്നെ താരത്തിന് മത്സരങ്ങൾക്ക് വേണ്ടി തയ്യാറാവാനുള്ള സമയം മുൻപിൽ ഉണ്ടെന്നും ടിനു യോഹന്നാൻ പറഞ്ഞു. നിലവിലെ ശ്രീശാന്ത് തന്റെ ഫിറ്റ്നസും ബൗളിങ്ങും മെച്ചപ്പെടുത്താനുള്ള കഠിന ശ്രമത്തിലാണെന്നും കേരള പരിശീലകൻ പറഞ്ഞു. ബി.സി.സി.ഐ ഐ.പി.എല്ലിൽ വാതുവെപ്പ് നടത്തിയതിന്റെ പേരിൽ ശ്രീശാന്തിനെതിരെ ഏർപ്പെടുത്തിയ 7 വർഷത്തെ വിലക്ക് സെപ്റ്റംബറിൽ കഴിയും.

Advertisement