ഇസ്കോയ്ക്ക് പരിക്ക് ഒരുമാസത്തോളം പുറത്ത്

- Advertisement -

റയൽ മാഡ്രിഡ് താരം ഇസ്കോയ്ക്ക് പരിക്ക്. താരം ഒരു മാസത്തോളം പുറത്തിരിക്കാൻ സാധ്യത. പരിശീലനത്തിനിടയിൽ ഹാംസ്ട്രിങ് ഇഞ്ച്വറിയാണ് ഇസ്കോയ്ക്ക് ഏറ്റത്. താരം ചികിത്സയിൽ ആണെന്നും പരിക്ക് മാറാൻ സമയം എടുക്കും എന്നും റയൽ മാഡ്രിഡ് അറിയിച്ചു. ഐബറിന് എതിരായ റയൽ മാഡ്രിഡിന്റെ മത്സരത്തിൽ ഇസ്കോ ടീമിൽ ഉണ്ടായിരുന്നു എങ്കിലും കളിച്ചിരുന്നില്ല.

ലാലിഗയിൽ ഇന്ന് റയൽ മാഡ്രിഡ് വലൻസിയയെ നേരിടാൻ ഇരിക്കുകയാണ്. ആ മത്സരം ഉൾപ്പെടെ പ്രധാനപ്പെട്ട‌ ആറു മത്സരങ്ങൾ ഇസ്കോയ്ക്ക് നഷ്ടമാകും. വലൻസിയ, റയൽ സോസിഡാഡ്, മയോർക്ക, എസ്പാൻയോൾ, ഗെറ്റാഫെ എന്നിവരെയൊക്കെ റയലൊന്റെ വരുന്ന ആഴ്ചകളിൽ നേരിടാൻ ഉണ്ട്.

Advertisement