ലങ്ക പ്രീമിയര്‍ ലീഗിന് യൂസഫ് പത്താനും

ലങ്ക പ്രീമിയര്‍ ലീഗിൽ കളിക്കുവാനായി രജിസ്റ്റര്‍ ചെയ്ത് യൂസഫ് പത്താന്‍. ടൂര്‍ണ്ണമെന്റിന്റെ രണ്ടാം സീസണിൽ ആണ് താരവും ഷാക്കിബ് അല്‍ ഹസനും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 11 രാജ്യങ്ങളിൽ നിന്നുള്ള താരങ്ങള്‍ ടൂര്‍ണ്ണമെന്റിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് സംഘാടകര്‍ അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ബംഗ്ലാദേശ് ബോര്‍ഡ് തങ്ങളുടെ താരങ്ങളുടെ പങ്കാളിത്തം വിലക്കിയിരുന്നുവെങ്കിലും ഇത്തവണ ആറ് പ്രധാന താരങ്ങള്‍ ടൂര്‍ണ്ണമെന്റിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിൽ നിന്ന് ടെംബ ബാവുമ, തബ്രൈസ് ഷംസി, കേശവ് മഹാരാജ് എന്നിവരും രണ്ടാം സീസണിനായി എത്തുമെന്നാണ് അറിയുന്നത്.