53 റണ്‍സ് വിജയം, ജാഫ്ന സ്റ്റാലിയന്‍സ് പ്രഥമ ലങ്ക പ്രീമിയര്‍ ലീഗ് ജേതാക്കള്‍

Jaffnastallions2
- Advertisement -

ഗോള്‍ ഗ്ലാഡിയേറ്റേഴ്സിനെതിരെ 53 റണ്‍സ് വിജയം കരസ്ഥമാക്കി ലങ്ക പ്രീമിയര്‍ ലീഗ് ജേതാക്കളായി ജാഫ്ന സ്റ്റാലിയന്‍സ്. ആദ്യം ബാറ്റ് ചെയ്ത ജാഫ്ന 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സാണ് നേടിയത്. ഷൊയ്ബ് മാലിക് 46 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ ടീം ക്യാപ്റ്റന്‍ കൂടിയായ തിസാര പെരേര 14 പന്തില്‍ നിന്ന് 39 റണ്‍സ് നേടി കൂറ്റന്‍ സ്കോര്‍ നേടുവാന്‍ ജാഫ്നയെ സഹായിച്ചു.

ധനന്‍ജയ ഡി സില്‍വ്(33), അവിഷ്ക ഫെര്‍ണാണ്ടോ(27), ജോണ്‍സണ്‍ ചാള്‍സ്(26) എന്നിവരും റണ്‍സ് കണ്ടെത്തി. ഗോളിന് വേണ്ടി ധനന്‍ജയ ലക്ഷന്‍ മൂന്ന് വിക്കറ്റ് നേടി.

Jaffnastallions

മറുപടി ബാറ്റിംഗിനിറങ്ങിയ ഗോള്‍ ഗ്ലാഡിയേറ്റേഴ്സിന് 9 വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സേ നേടാനായുള്ളു. 17 പന്തില്‍ 40 റണ്‍സ് നേടി ഭാനുക രാജപക്സയും 17 പന്തില്‍ 36 റണ്‍സ് നേടി അസം ഖാനും തിളങ്ങിയെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി ജാഫ്ന ഗോളിന്റെ ചേസിംഗിന്റെ താളം തെറ്റിയ്ക്കുകയായിരുന്നു.

ഷൊയ്ബ് മാലിക് മൂന്നോവറില്‍ 13 റണ്‍സ് മാത്രം നല്‍കി രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ഉസ്മാന്‍ ഷിന്‍വാരിയും രണ്ട് വിക്കറ്റ് നേടി ജാഫ്നയുടെ വിജയം ഒരുക്കി.

Advertisement