പെനാൽറ്റി ഗോളിൽ ഗോവയെ വീഴ്ത്തി മോഹൻ ബഗാൻ

Atk Mohun Bagan Isl
Photo: Twitter/@IndSuperLeague
- Advertisement -

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ പെനാൽറ്റി ഗോളിൽ എഫ്.സി ഗോവയെ വീഴ്ത്തി എ.ടി.കെ മോഹൻ ബഗാൻ. രണ്ടാം പകുതിയിൽ റോയ് കൃഷണയാണ് പെനാൽറ്റിയിലൂടെ മോഹൻ ബഗാന് വിജയം നേടിക്കൊടുത്തത്. ജയത്തോടെ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് എത്താനും മോഹൻ ബഗാനായി. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് മത്സരത്തിലെ ഏക ഗോൾ പിറന്നത്.

പകരക്കാരനായി ഇറങ്ങിയ ഐബാൻ ദോഹലിംഗ് റോയ് കൃഷ്ണയെ ഫൗൾ ചെയ്തതിനാണ് ബഗാന് അനുകൂലമായി റഫറി പെനാൽറ്റി വിധിച്ചത്. പെനാൽറ്റി എടുത്ത റോയ് കൃഷ്ണ ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തു. മത്സരത്തിൽ സമനില നേടാൻ തുടർന്ന് ഗോവ ശ്രമം നടത്തിയെങ്കിലും അവസാന മിനുട്ടിൽ സാവിയർ ഗാമയുടെ മികച്ചൊരു ശ്രമം മോഹൻ ബഗാൻ ഗോൾ കീപ്പർ അരിധാം ഭട്ടാചാര്യ രക്ഷപ്പെടുത്തുകയും ബഗാന് ജയം സമ്മാനിക്കുകയും ജയം ചെയ്തു.

Advertisement