ലങ്ക പ്രീമിയര്‍ ലീഗിൽ രജിസ്റ്റര്‍ ചെയ്ത താരങ്ങള്‍ തുടക്കം മുതൽ കാണില്ലെന്ന് അറിയിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്

ലങ്ക പ്രീമിയര്‍ ലീഗ് രണ്ടാം സീസണിനായി രജിസ്റ്റര്‍ ചെയ്ത ഏഴ് ബംഗ്ലാദേശ് താരങ്ങള്‍ ദേശീയ ഡ്യൂട്ടിയുള്ളതിനാൽ ടൂര്‍ണ്ണമെന്റിന്റെ തുടക്കം മുതൽ കാണില്ലെന്ന് അറിയിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. ജൂലൈ 30 മുതൽ ഓഗസ്റ്റ് 22 വരെയാണ് ടൂര്‍ണ്ണമെന്റ് നടക്കാനിരിക്കുന്നത്.

അതേ സമയം ഓസ്ട്രേലിയ ഓഗസ്റ്റ് 2 മുതൽ എട്ട് വരെ ഓസ്ട്രേലിയയ്ക്കെതിരെ ടി20 പരമ്പര കളിക്കുകയായിരിക്കും. ഷാക്കിബ് അല്‍ ഹസന്‍, തമീം ഇക്ബാല്‍, മഹമ്മദുള്ള മെഹ്ദി ഹസന്‍, ടാസ്കിന്‍ അഹമ്മദ്, ലിറ്റൺ ദാസ്, സൗമ്യ സര്‍ക്കാര്‍ എന്നിവരാണ് ലങ്ക പ്രീമിയര്‍ ലീഗിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഓസ്ട്രേലിയന്‍ പരമ്പര കഴിഞ്ഞ് മറ്റു പരമ്പരകള്‍ ഉണ്ടെങ്കിലും ഇവയ്ക്കിടയിലുള്ള സമയത്ത് താരങ്ങള്‍ക്ക് ലങ്ക പ്രീമിയര്‍ ലീഗിൽ കളിക്കാമെന്ന് ബിസിബി ക്രിക്കറ്റ് ഓപ്പറേഷന്‍ ചെയര്‍മാന്‍ അക്രം ഖാന്‍ വ്യക്തമാക്കി.

Previous articleമിനേർവ പഞ്ചാബിനെ ഐ ലീഗ് ചാമ്പ്യന്മാരാക്കി കൊഗൻ സിംഗ് ഇനി നെരോകയിൽ
Next articleഒളിമ്പിക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ വനിത നീന്തൽ താരമായി മന്ന പട്ടേൽ